23 December Monday

വിപിന്റെ കുടുംബത്തിന് സാന്ത്വനവുമായി മന്ത്രി

വെബ് ഡെസ്‌ക്‌Updated: Friday Sep 6, 2024

ഗുജറാത്തിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച മലയാളി പൈലറ്റ് വിപിൻ ബാബുവിന്റെ ഭാര്യയെയും അമ്മയെയും സഹോദരിയെയും മന്ത്രി സജി ചെറിയാൻ ആശ്വസിപ്പിക്കുന്നു

മാവേലിക്കര
ഗുജറാത്തിലെ പോർബന്തറിൽ രക്ഷാപ്രവർത്തനത്തിനെത്തിയ കോസ്‌റ്റ്‌ഗാർഡ്‌ ഹെലികോപ്റ്റർ അടിയന്തര ലാൻഡിങ്ങിനിടെ കടലിൽ പതിച്ച് മരിച്ച മലയാളി പൈലറ്റ് കണ്ടിയൂർ പറക്കടവ് നന്ദനത്തിൽ വിപിൻ ബാബുവിന്റെ കുടുംബത്തിന് സാന്ത്വനവുമായി  മന്ത്രി സജി ചെറിയാനെത്തി. 
 വ്യാഴം പകൽ 11.30 ഓടെയാണ് മന്ത്രിയെത്തിയത്. വിപിന്റെ അമ്മ ശ്രീലതയെയും ഭാര്യ ശിൽപ്പയെയും സഹോദരിയെയും മന്ത്രി ആശ്വസിപ്പിച്ചു. തിങ്കൾ രാത്രിയായിരുന്നു അപകടം. ബുധനാഴ്‌ച വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഔദ്യോഗിക ബഹുമതികളോടെ കണ്ടിയൂർ ശ്‌മശാനത്തിലായിരുന്നു സംസ്‌കാരം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top