16 September Monday
കെഎസ്‌ആർടിസി ബജറ്റ് ടൂറിസം

കുട്ടനാട്‌ കാണാൻ ആനവണ്ടി ആളെയെത്തിക്കും

വെബ് ഡെസ്‌ക്‌Updated: Friday Sep 6, 2024

ആലപ്പുഴ കെഎസ്ആർടിസി ഡിപ്പോയിൽനിന്ന് പഞ്ചപാണ്ഡവ ക്ഷേത്രത്തിലേക്ക് യാത്ര പോയവർ (ഫയൽ ചിത്രം )

 ആലപ്പുഴ

ഓണക്കാലം അടിപൊളിയാക്കാൻ കുട്ടനാട്ടിലേക്ക്‌ കായൽയാത്രകളൊരുക്കി കെഎസ്‌ആർടിസി. സംസ്ഥാന ജലഗതാഗതവകുപ്പുമായി ചേർന്നാണ്‌ കെഎസ്‌ആർടിസി ബജറ്റ് ടൂറിസം സെൽ യാത്രകൾ സംഘടിപ്പിക്കുന്നത്‌. യാത്രയ്‌ക്കിടെ അതിഥികൾക്കായി കുട്ടനാടിന്റെ തനത്‌ ഭക്ഷണമൊരുക്കാൻ കുടുംബശ്രീയുമുണ്ട്‌. സീ കുട്ടനാട്‌, വേഗ ബോട്ടുകളിലൂടെയാണ്‌ കുട്ടനാട്‌ ചുറ്റിക്കറങ്ങാൻ അവസരമൊരുക്കുന്നത്‌. ബോട്ട്‌ യാത്രാച്ചെലവും കെഎസ്‌ആർടിസി യാത്രാനിരക്കും ഉൾപ്പെടുത്തിയാണ്‌ തുക നിശ്ചയിച്ചിരിക്കുന്നത്‌. 
അഞ്ച്‌ മണിക്കൂർ യാത്രയാണ്‌ സീ കുട്ടനാട്ടിലൊരുക്കുന്നത്‌. പകൽ 11 മുതൽ നാലുവരെയാണ് ട്രിപ്പ്‌. ആകെയുള്ള 90 സീറ്റിൽ മുകൾത്തട്ടിൽ മുപ്പതും (500 രൂപ), താഴെതട്ടിൽ അറുപതും  (400 രൂപ) സീറ്റുകളുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top