23 December Monday

സംസ്ഥാന കമ്മിറ്റി ഓഫീസ് ഫണ്ടിന്‌ ആവേശത്തുടക്കം

വെബ് ഡെസ്‌ക്‌Updated: Sunday Oct 6, 2024

സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫീസ് നിർമാണ ഫണ്ട്‌ ശേഖരണം ചെറുവാരണം ലോക്കൽ കമ്മിറ്റി സുഭാഷ് എ ബ്രാഞ്ചിൽ ജില്ലാ സെക്രട്ടറി ആർ നാസറിന്റെ നേതൃത്വത്തിൽ ആരംഭിച്ചപ്പോള്‍

ആലപ്പുഴ
സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫീസ് നിർമാണ ഫണ്ട് ശേഖരണത്തിന് ജില്ലയിൽ തുടക്കമായി. വീടുകളിലും വ്യാപാര–-വ്യവസായ സ്ഥാപനങ്ങളിലും തൊഴിൽശാലകളിലും കയറിയാണ് തുക സമാഹരിക്കുന്നത്. നേതാക്കളും ജനപ്രതിനിധികളും വിവിധ ബ്രാഞ്ച് കേന്ദ്രങ്ങളിലെ സ്ക്വാഡ്  പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കേന്ദ്രകമ്മിറ്റിയംഗം സി എസ് സുജാത ചാരുംമൂട് ഏരിയയിലെ കാമ്പിശ്ശേരി ബ്രാഞ്ചിൽ ഫണ്ട് ശേഖരിക്കാനിറങ്ങി. ആലപ്പുഴ പട്ടണത്തിൽ ജില്ലാ സെക്രട്ടറിയറ്റംഗം പി പി ചിത്തരഞ്ജൻ എംഎൽഎ, ഏരിയ സെകട്ടറി അജയസുധീന്ദ്രൻ, ജില്ലാ കമ്മിറ്റിയംഗം വി ബി അശോകൻ എന്നിവർ നേതൃത്വം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top