26 December Thursday

ഉയരപ്പാത നിർമാണകേന്ദ്രത്തിൽ തീപിടിത്തം

വെബ് ഡെസ്‌ക്‌Updated: Wednesday Nov 6, 2024

ഉയരപ്പാത നിർമാണകേന്ദ്രത്തിൽ കത്തിനശിച്ച യന്ത്രങ്ങൾ ജീവനക്കാർ പരിശോധിക്കുന്നു

 

അരൂർ
ഉയരപ്പാത നിർമാണകേന്ദ്രത്തിൽ തീപിടിത്തം. ആളപായമില്ല. അരൂർ സൗത്ത് പെട്രോൾ പമ്പിന് തെക്കുവശത്തെ അബാദ് കോൾഡ് സ്‌റ്റോറേജിന് മുന്നിലെ 69–--ാം നമ്പർ  ഉയരപ്പാത തൂണിന്റെ ഭാഗത്താണ്  ചൊവ്വ പകൽ 10.30 ഓടെ തീപിടിച്ചത്. ഉയരപ്പാത നിർമാണത്തിന്‌ ഉപയോഗിക്കുന്ന മോട്ടോറുകളും മറ്റ് ഉപകരണങ്ങളും സൂക്ഷിക്കുന്ന ക്യാബിനിലായിരുന്നു തീ. 
മുകളിൽ വെൽഡിങ്‌ ജോലികൾചെയ്യുന്ന സമയത്ത്‌ ചിതറിവീണ തീപ്പൊരി ക്യാബിന് സമീപത്തുണ്ടായിരുന്ന ചാക്കുകളിൽ വീണ് പടരുകയായിരുന്നു. മോട്ടോറുകൾ ഉൾപ്പെടെയുള്ള യന്ത്രങ്ങൾ കത്തിനശിച്ചു. നിർമാണകേന്ദ്രത്തിലെ അഗ്‌നിരക്ഷാ സൗകര്യങ്ങൾ ഉപയോഗിച്ച് അതിവേഗം തീയണച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top