26 December Thursday

മാരാരിക്കുളം ഏരിയ സമ്മേളനത്തിന് ഇന്ന് ചെങ്കൊടി ഉയരും

വെബ് ഡെസ്‌ക്‌Updated: Wednesday Nov 6, 2024

 

മാരാരിക്കുളം 
അമ്പനാകുളങ്ങരയിൽ ചേരുന്ന സിപിഐ എം മാരാരിക്കുളം ഏരിയ സമ്മേളനത്തിന്  ബുധനാഴ്‌ച പതാക ഉയരും. പൊതുസമ്മേളന നഗറിലേക്ക് കൊടിമര, പതാക ജാഥകൾ പ്രയാണം നടത്തും. പകൽ മൂന്നിന് ബെന്നി രക്തസാക്ഷി മണ്ഡപത്തിൽ നിന്നും പതാക ജാഥ തുടങ്ങും. കെ ഡി മഹീന്ദ്രൻ ക്യാപ്റ്റനും കെ എസ് വേണുഗോപാൽ മാനേജരുമായുള്ള ജാഥ ജി വേണുഗോപാൽ ഉദ്ഘാടനംചെയ്യും. എൻ എസ് ജോർജ് അധ്യക്ഷനാകും.
കൊടിമര ജാഥ പകൽ മൂന്നിന് കണ്ണർകാട് കെ രാജപ്പൻ രക്തസാക്ഷി മണ്ഡപത്തിൽ നിന്നും തുടങ്ങും. കെ ജി രാജേശ്വരി ക്യാപ്റ്റനും ആർ റിയാസ് മാനേജരുമായുള്ള ജാഥ കെ ആർ ഭഗീരഥൻ ഉദ്ഘാടനംചെയ്യും. ഏരിയയിലെ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണശേഷം ഇരുജാഥകളും റോഡ്മുക്കിൽ സംഗമിക്കും. തുടർന്ന് സംയുക്ത ജാഥയായി പൊതുസമ്മേളനം നടക്കുന്ന സീതാറാം യെച്ചൂരി നഗറിൽ (അമ്പനാകുളങ്ങര എസ്എൻഡിപി മൈതാനം) വൈകിട്ട് എത്തും. സ്വാഗത സംഘം ചെയർമാൻ ജി വേണുഗോപാൽ പതാക ഉയർത്തും.
വ്യാഴം രാവിലെ ഒമ്പതിന് പ്രതിനിധി സമ്മേളനം കെ ടി മാത്യു നഗറിൽ (ബ്ലൂ സഫയർ ഓഡിറ്റോറിയം) സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്യും. വെള്ളി വൈകിട്ട് നാലിന് റാലിക്കും ചുവപ്പുസേന പരേഡിനും ശേഷം അഞ്ചിന് അമ്പനാകുളങ്ങരയിൽ ചേരുന്ന പൊതുസമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സജി ചെറിയാൻ ഉദ്ഘാടനംചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top