21 November Thursday
പ്രകടനവും പൊതുസമ്മേളനവും ഇന്ന്‌

സിപിഐ എം ആലപ്പുഴ ഏരിയ സമ്മേളനത്തിന്‌ പ്രൗഢ തുടക്കം

വെബ് ഡെസ്‌ക്‌Updated: Wednesday Nov 6, 2024

സിപിഐ എം ആലപ്പുഴ ഏരിയ സമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റംഗം സജി ചെറിയാൻ ഉദ്‌ഘാടനം ചെയ്യുന്നു

 

ആലപ്പുഴ
ജനകീയ അടിത്തറ വിപുലപ്പെടുത്താനുള്ള സമരസംഘടനാ പ്രവർത്തനങ്ങൾക്ക്‌ രൂപം നൽകാൻ തയ്യാറെടുത്ത്‌ സിപിഐ എം ആലപ്പുഴ ഏരിയ സമ്മേളനത്തിന്‌ പ്രൗഢമായ തുടക്കം. സീതാറാം യെച്ചൂരി നഗറിൽ(ആലപ്പുഴ ജെൻഡർ പാർക്ക്‌ ഓഡിറ്റോറിയം) ചൊവ്വാഴ്‌ച ആരംഭിച്ച പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റംഗം സജി ചെറിയാൻ ഉദ്‌ഘാടനംചെയ്‌തു. സമ്മേളനം ബുധനാഴ്‌ച വൈകിട്ട്‌ പൊതുസമ്മേളനത്തോടെ സമാപിക്കും. 
രക്തസാക്ഷി മണ്ഡപത്തിൽ പുഷ്‌പാർച്ചനയ്‌ക്കുശേഷം സമ്മേളന നഗറിൽ വി എസ്‌ മണി പതാക ഉയർത്തി. കെ ജെ പ്രവീൺ രക്തസാക്ഷി പ്രമേയവും ഡി സുധീഷ്‌ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ പി പി ചിത്തരഞ്ജൻ എംഎൽഎ സ്വാഗതംപറഞ്ഞു. മികച്ച കർഷകനായി തെരഞ്ഞെടുത്ത എസ്‌ രമേശനെ സജി ചെറിയാൻ ആദരിച്ചു.
ഡി ലക്ഷ്‌മണൻ(കൺവീനർ), വി ടി രാജേഷ്‌, പി പി പവനൻ, കെ കെ ജയമ്മ, സൗരവ്‌ സുരേഷ്‌ എന്നിവരാണ്‌ പ്രസീഡിയം. വിവിധ സബ്‌ കമ്മിറ്റികളെയും തെരഞ്ഞെടുത്തു. 21 ഏരിയ കമ്മിറ്റിയംഗങ്ങളും വിവിധ ലോക്കലുകളിൽ നിന്ന്‌ തെരഞ്ഞെടുത്ത 109 പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുക്കുന്നു. ജില്ലാ സെക്രട്ടറി ആർ നാസർ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ ജി വേണുഗോപാൽ, കെ പ്രസാദ്‌, ജില്ലാ കമ്മിറ്റിയംഗം വി ബി അശോകൻ എന്നിവർ പങ്കെടുത്തു. ഏരിയ സെക്രട്ടറി അജയ സുധീന്ദ്രൻ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. അംഗങ്ങളുടെ പൊതുചർച്ച നടന്നു. 
ബുധൻ രാവിലെ ചർച്ചയ്‌ക്ക്‌ മറുപടിക്കുശേഷം പുതിയ ഏരിയ കമ്മിറ്റിയെയും സെക്രട്ടറിയെയും തെരഞ്ഞെടുക്കും. വൈകിട്ട്‌ ചുവപ്പുസേനാ മാർച്ചും പ്രകടനവും. ഒ അഷ്‌റഫ്‌ നഗറിൽ(ആലപ്പുഴ നഗരചത്വരം) നടക്കുന്ന പൊതുസമ്മേളനം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്‌ഘാടനംചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top