05 August Monday

ഒന്നും പറയാനില്ല ഭായ്‌, 
എല്ലാം ശുഭം

വെബ് ഡെസ്‌ക്‌Updated: Sunday May 7, 2023

മിമിക്രി 
സ്‍റ്റേജിലെത്തിയ 
ബിഹാര്‍ 
സ്വദേശി 
ശുഭംകുമാര്‍

 ബിഹാർ സ്വദേശി ശുഭംകുമാർ മിമിക്രി സ്‌റ്റേജിലെത്തി ‘സൺഗ്ലാസ് വച്ച് പുറം കൈകൊണ്ട് താടി തടവി’. ഒന്നും പറയാതെതന്നെ കാണികൾ മന്ത്രിച്ചു പുഷ്‌പ.. പുഷ്‌പരാജ്. തിരുവനന്തപുരം നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സ്‌പീച്ച് ആൻഡ് ഹിയറിങ് കോളേജിലെ മൂന്നാം വർഷ ബികോം വിദ്യാർഥിയാണ്‌ ശുഭംകുമാർ.  

ബിഎഫ്‌ഐ യുപി സ്വദേശി രുചിസിങ്,  പത്തനംതിട്ട ഇടയാറൻമുള സ്വദേശിനി അല്ലുമോൾ,  ഷൊർണൂർ സ്വദേശി അജിത് മോഹൻ, എറണാകുളം സ്വദേശി ടിൽജിയ, അങ്കമാലി സ്വദേശി ശ്രീലാൽ, മലപ്പുറം സ്വദേശികളായ ഷിബിത, സൽമാൻ ഹാരിസ്, തൃശൂർ സ്വദേശി ആസ്‌തിക്, അധ്യാപകൻ ഷിജു എന്നിവരും സംഘത്തിലുണ്ട്‌. 
അല്ലുമോൾ കൊളാഷിലും ശ്രീലാൽ കൊളാഷിലും കാർട്ടൂണിലും ടിൽജിയയും അജിത് മോഹനും പെയിന്റിങ്ങിലും സൽമാൻ ഹാരിസ് ക്ലേ മോഡലിങ്ങിലും മത്സരിക്കുന്നു. 60 ശതമാനത്തിൽ താഴെ സംസാരശേഷിയായവർക്കാണ് കോളേജിൽ പ്രവേശനം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top