03 November Sunday

പരുമല ആശുപത്രി ജൂബിലി 
ആഘോഷങ്ങൾക്ക് നാളെ തുടക്കം

വെബ് ഡെസ്‌ക്‌Updated: Saturday Sep 7, 2024

സുവർണജൂബിലി ആഘോഷിക്കുന്ന പരുമല സെന്റ് ഗ്രീഗോറിയോസ് മെഡിക്കൽ മിഷൻ ആശുപത്രി

മാന്നാർ
പരുമല സെന്റ് ഗ്രീഗോറിയോസ് മെഡിക്കൽ മിഷൻ ആശുപത്രി സുവർണജൂബിലി ആഘോഷം ഞായറാഴ്‌ച തുടങ്ങുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പകൽ 12ന് ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ള ഉദ്ഘാടനംചെയ്യും. മലങ്കര ഓർത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ ബാവ അധ്യക്ഷനാകും. 
അത്യാധുനിക ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗം മന്ത്രി വീണാ ജോർജ് ഉദ്ഘാടനംചെയ്യും. സുവർണജൂബിലി വർഷത്തിൽ തുടങ്ങുന്ന പരുമല പീഡിയാട്രിക് ന്യൂറോളജി വിഭാഗം, പി എം ആർ വിഭാഗം എന്നിവയുടെ സോഫ്റ്റ് ലോഞ്ച് ആന്റോ ആന്റണി എംപിയും പരുമല പീഡിയാട്രിക് ഓങ്കോളജി വിഭാഗം പാലിയേറ്റീവ് മെഡിസിൻ വിഭാഗം എന്നിവയുടെ സോഫ്റ്റ് ലോഞ്ച് മാത്യു ടി തോമസ് എംഎൽഎയും നടത്തും. 
സുവർണജൂബിലി ബ്ലോക്കിന്റെ നിർമാണ പ്രഖ്യാപനവും നടക്കും. ഒന്നരലക്ഷം രൂപയ്‌ക്ക്‌ ബൈപാസ് ശസ്‌ത്രക്രിയ ചെയ്യുന്ന പദ്ധതി, നിർധന രോഗികൾക്ക് രണ്ടുകോടി രൂപയുടെ ചികിത്സാസഹായ പദ്ധതി എന്നിവ ജൂബിലിയോട് അനുബന്ധിച്ച് നടപ്പാക്കും. സർക്കാർ ആശുപത്രികൾക്കും  പാലിയേറ്റീവ് സെന്ററുകൾക്കുമായി 50 വീൽചെയറും നൽകും. വയനാടിനെ സഹായിക്കാനായി മൂന്ന്‌ വീട്‌ നിർമിക്കാനുള്ള 30 ലക്ഷം രൂപ മലങ്കര ഓർത്തഡോക്‌സ്‌ സഭയ്‌ക്ക്‌ കൈമാറും. ഓർത്തഡോക്‌സ്‌ സഭ നിരണം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്‌റ്റമോസ്, പരുമല ആശുപത്രി സിഇഒ ഫാ. എം സി പൗലോസ്, തോമസ് ജോൺസൺ കോർ എപ്പിസ്‌കോപ്പ, ആശുപത്രി സൂപ്രണ്ട് ഡോ. ഷെറിൻ ജോസഫ്, ഫാ. ജിജു വർഗീസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top