17 November Sunday

ടെൻഡറായി; മാമ്പ്രക്കന്നേൽ മേൽപ്പാലം നിർമാണം ഉടൻ

വെബ് ഡെസ്‌ക്‌Updated: Saturday Sep 7, 2024

തിരക്കേറിയ മാമ്പ്രക്കന്നേൽ ലെവൽക്രോസ്

കായംകുളം
കൃഷ്‌ണപുരം മാമ്പ്രക്കന്നേൽ റെയിൽവേ മേൽപ്പാലം നിർമാണ പ്രവൃത്തികൾ ടെൻഡർചെയ്‌തു. കിഫ്ബിയിൽനിന്ന്‌ 31 കോടി രൂപയുടെ ഭരണാനുമതിയാണ് ആദ്യം ലഭിച്ചത്. എന്നാൽ അധികതുക ആവശ്യമായതിനെത്തുടർന്ന്‌ യു പ്രതിഭ എംഎൽഎ മുഖ്യമന്ത്രിക്ക് കത്ത് നൽകിയതിന്റെ അടിസ്ഥാനത്തിൽ അധികതുക അനുവദിച്ച് 36.24 കോടി രൂപ വിനിയോഗിച്ചാണ് മേൽപ്പാലം നിർമിക്കുന്നത്. 
  671 മീറ്റർ നീളത്തിലും 10.2 മീറ്റർ വീതിയിലുമാണ് നിർമാണം. ഒരുവശത്ത് 1.50 മീറ്റർ വീതിയിൽ നടപ്പാതയും മറുവശത്ത് റെയിൽ മുറിച്ചുകടക്കാൻ ചവിട്ടുപടിയും ഉണ്ടാകും. ഇരുവശങ്ങളിലും 5.50 മീറ്റർ വീതിയിൽ സർവീസ് റോഡും ഉണ്ടാകും. 24 മാസമാണ് നിർമാണ കാലാവധി. റോഡ്സ് ആൻഡ്‌ ബ്രിഡ്‌ജസ് ഡെവലപ്‌മെന്റ്‌ കോർപറേഷൻ ഓഫ് കേരളയ്‌ക്കാണ് നിർമാണച്ചുമതല.
  തിരക്കേറിയ മാമ്പ്രക്കന്നേൽ ലെവൽക്രോസിൽ മേൽപ്പാലം നിർമിക്കണമെന്ന്‌ ദീർഘനാളായുള്ള ആവശ്യമായിരുന്നു. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം മേൽപ്പാലം നിർമിക്കാൻ നടപടി സ്വീകരിച്ചു. മേൽപ്പാല നിർമാണത്തിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കൽ നടപടികൾ ദ്രുതഗതിയിലാണ്‌ പൂർത്തീകരിച്ചത്. ഇതിനായി പ്രത്യേക ഓഫീസ് തന്നെ പ്രവർത്തനം ആരംഭിച്ചിരുന്നു. പാലം യാഥാർഥ്യമാകുന്നതോടെ ഗതാഗതക്കുരുക്കിനും ശാശ്വത പരിഹാരമാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top