28 December Saturday

ശിവരാമൻ ചെറിയനാട് പുരസ്‌കാരം 
എം വി ജനാർദനന്

വെബ് ഡെസ്‌ക്‌Updated: Saturday Sep 7, 2024
മാവേലിക്കര
സാഹിത്യപ്രവര്‍ത്തക സഹകരണസംഘം പ്രസിഡന്റായിരുന്ന ശിവരാമന്‍ ചെറിയനാടിന്റെ പേരിൽ സ്‌മാരക ട്രസ്‌റ്റ്‌ ഏർപ്പെടുത്തിയ പുരസ്‌കാരത്തിന് കവിയും നാടകകൃത്തും സംവിധായകനുമായ എം വി ജനാർദനൻ അർഹനായി. പയ്യന്നൂർ സ്വദേശിയാണ്. 
   ആദ്യനോവലായ പെരുമലയനാണ് പുരസ്‌കാരം. ഉത്തരമലബാറിലെ തെയ്യക്കോലങ്ങളുടെ നിഴൽവീണ കഥാപശ്ചാത്തലത്തിൽ എഴുതപ്പെട്ട നോവലാണിത്‌. പ്രൊഫ. എം എം നാരായണൻ, പ്രൊഫ. കെ ഇ എൻ കുഞ്ഞഹമ്മദ്, പ്രൊഫ. ആർ ശിവദാസൻപിള്ള, മുതുകുളം മോഹൻദാസ് എന്നിവരാണ്  കൃതി തെരഞ്ഞെടുത്തത്. 
27ന് പകൽ മൂന്നിന് മാവേലിക്കര ടൗൺഹാളിൽ ചേരുന്ന അനുസ്‌മരണ സമ്മേളനത്തിൽ ദേശാഭിമാനി റെസിഡന്റ്‌ എഡിറ്റർ എം സ്വരാജ് പുരസ്‌കാരം സമ്മാനിക്കും. 20,001 രൂപയും പ്രശസ്‌തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്.
എഴുത്തുകാരൻ ബി അബുരാജ് അനുസ്‌മരണ പ്രഭാഷണം നടത്തും.
  ട്രസ്‌റ്റ്‌ രക്ഷാധികാരി കെ മധുസൂദനൻ, പ്രസിഡന്റ്‌ ഇലിപ്പക്കുളം രവീന്ദ്രൻ, സെക്രട്ടറി അഡ്വ. എസ് അമൃതകുമാർ, എം ജോഷ്വ, അഡ്വ. എസ് സീമ, എസ് സിന്ധു, ഗോപകുമാർ വാത്തികുളം  എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top