23 December Monday

ചെന്നിത്തല 
പള്ളിയോടം 
നാളെ നീരണിയും

വെബ് ഡെസ്‌ക്‌Updated: Saturday Sep 7, 2024

ആറന്മുള ഉതൃട്ടാതി ജലോത്സവത്തിൽ പങ്കെടുക്കാൻ ചെന്നിത്തല 
പള്ളിയോടം ഒരുങ്ങുന്നു

മാന്നാർ
ആറന്മുള ഉതൃട്ടാതി ജലോത്സവത്തിൽ പങ്കെടുക്കാൻ ചെന്നിത്തല പള്ളിയോടം ഞായറാഴ്‌ച വലിയപെരുമ്പുഴ ആറ്റിൽ നീരണിയുമെന്ന്‌ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചെന്നിത്തല തെക്ക് 93–--ാം നമ്പർ എൻ എസ് എസ് കരയോഗത്തിന്റെ പള്ളിയോടത്തിന്റെ 130–-ാം ചടങ്ങാണിത്. രാവിലെ 10.55നാണ് നീരണിയൽ. 17ന്  പള്ളിയോടം യാത്ര പുറപ്പെടും. 
  16ന് പകൽ മൂന്നിന് പള്ളിയോടക്കടവിൽ സാംസ്‌കാരിക സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്യും. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് പള്ളിയോടയാത്ര. ശനിയാഴ്‌ചയും 16നും പള്ളിയോട യാത്രയ്‌ക്കുള്ളവരുടെ നീന്തൽ ടെസ്‌റ്റ്‌ പള്ളിയോടക്കടവിൽ നടത്തും. പ്രസിഡന്റ്‌ ദിപുപടകത്തിൽ, സെക്രട്ടറി കെ ഗോപാലകൃഷ്‌ണപിള്ള, ജോയിന്റ്‌ സെക്രട്ടറി സന്തോഷ് ചാല, ട്രഷറർ വിനീത് വി നായർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top