ആലപ്പുഴ
സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷൻ 14 വരെ ജില്ലാ കോടതി പാലത്തിന് പടിഞ്ഞാറുവശം പുന്നപ്ര–-വയലാർ സ്‌മാരക ഹാളിൽ നടത്തുന്ന ഓണം ജില്ലാ ഫെയർ മന്ത്രി പി പ്രസാദ് ഉദ്ഘാടനംചെയ്‌തു. ഓണക്കാലത്ത് വിലക്കയറ്റം പിടിച്ചുനിർത്തുന്നതിന്റെ ഭാഗമായി സർക്കാരിന്റെ പൊതു വിപണിയിലെ ഇടപെടൽ ശക്തമായി തുടരുമെന്ന് -മന്ത്രി പറഞ്ഞു. എച്ച് സലാം എംഎൽഎ അധ്യക്ഷനായി. പി പി ചിത്തരഞ്‌ജൻ എംഎൽഎ മുഖ്യാതിഥിയായി. കിറ്റിന്റെ ആദ്യ വിൽപ്പനയും നടന്നു.
ആലപ്പുഴ നഗരസഭാധ്യക്ഷ കെ കെ ജയമ്മ, ഉപാധ്യക്ഷൻ പി എസ് എം ഹുസൈൻ, സ്ഥിരംസമിതി അധ്യക്ഷ എം ജി സതീദേവി, ജില്ലാ സപ്ലൈ ഓഫീസർ കെ മായാദേവി, സപ്ലൈകോ മേഖലാ മാനേജർ ബി ജ്യോതിലക്ഷ്‌മി, ഡിപ്പോ മാനേജർ അബ്‌ദുൽ റഷീദ്, വിവിധ രാഷ്‌ട്രീയകക്ഷി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. ഓണം ഫെയറിൽ സാധനങ്ങൾ ന്യായവിലയ്‌ക്ക് ലഭ്യമാകും.
വിവിധ കമ്പനികളുടെ ഇരുന്നൂറോളം ഉൽപ്പന്നങ്ങൾ ഓഫറുകളോടെ ലഭ്യമാണ്. രാവിലെ 9.30 മുതൽ രാത്രി എട്ടുവരെയാണ് ഓണം ഫെയറിന്റെ പ്രവർത്തനസമയം. വിവിധ സർക്കാർ ഏജൻസികളുടെ സ്‌റ്റാളുകളും പ്രവർത്തിക്കുന്നുണ്ട്. സബ്സിഡിയോടെയാണ് സപ്ലൈകോ വിവിധ ഉൽപ്പന്നങ്ങൾ വിപണിയിലെത്തിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..