22 December Sunday

പ്രഭുലാൽ പ്രസന്നൻ അനുസ്‌മരണവും കവിയരങ്ങും

വെബ് ഡെസ്‌ക്‌Updated: Monday Oct 7, 2024

പ്രഭുലാൽ പ്രസന്നൻ അനുസ്‌മരണ സമ്മേളനം രാജീവ് ആലുങ്കൽ ഉദ്ഘാടനംചെയ്യുന്നു

ഹരിപ്പാട് - 
ജീവകാരുണ്യ പ്രവർത്തകനും നടനും ഗായകനുമായിരുന്ന പ്രഭുലാൽ പ്രസന്നന്റെ രണ്ടാം ചരമവാർഷികം പാനൂരിൽ സംഘടിപ്പിച്ചു. ഗാനചയിതാവ് രാജീവ് ആലുങ്കൽ അനുസ്‌മരണസമ്മേളനം ഉദ്ഘാടനംചെയ്‌തു. തൃക്കുന്നപ്പുഴ  പഞ്ചായത്ത് പ്രസിഡന്റ്‌ എസ്‌ വിനോദ്കുമർ അധ്യക്ഷനായി. അഡ്വ എം ഇബ്രഹിംകുട്ടി, സുന്ദരം പ്രഭാകരൻ, രവീന്ദ്രൻ ഹരിപ്പാട്, വി എസ് ചന്ദ്രൻ സ്വാമി, രാജി രാജൻ മുതുകുളം എന്നിവർ സംസാരിച്ചു. പ്രഭു ലാലിന്റെ അച്ഛനും കവിയുമായ തൃക്കുന്നപ്പുഴ പ്രസന്നൻ സ്വാഗതവും പി ശശികുമാർ നന്ദിയും പറഞ്ഞു. 
   സ്‌മൃതിമണ്ഡപത്തിലെ പുഷ്‌പാർച്ചനയ്‌ക്കുശേഷം കവിയരങ്ങിൽ കെ എം  പങ്കജാക്ഷൻ കരുവാറ്റ, സത്യശീലൻ കാർത്തികപ്പള്ളി, കള്ളിക്കാട് ശശികുമാർ, കലാം വാലയിൽ, വിശ്വൻ കരുവാറ്റ, രാജൻ ഉതുംതറ, ശെൽവറാണി, പ്രിയ എസ് പൈ എന്നിവർ കവിത അവതരിപ്പിച്ചു. ജീവകാരുണ്യപ്രവർത്തകൻ ജി രവീന്ദ്രൻപിള്ള, എസ്എസ്എൽസിക്ക്‌ ഉയർന്ന മാർക്ക്‌ വാങ്ങിയ പാനൂർ മതിച്ചപറമ്പിൽ സജ്ന എം സാദ്ഖ്,  പ്രഭുലാലിന്റെ ഛായാചിത്രം വരച്ച പാനൂർ കുറ്റൂഴത്തിൽ രമ്യ രവി എന്നിവരെ അനുമോദിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top