22 November Friday

പ്ലാസ്‌റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Oct 7, 2024

എരുവ നളന്ദ കലാ സാംസ്‌കാരിക വേദിയുടെ പൊതുസ്ഥലങ്ങളിലെ പ്ലാസ്‌റ്റിക് 
മാലിന്യ ശേഖരണം പത്തിയൂർ പഞ്ചായത്ത് പ്രസിഡന്റ്‌ എൽ ഉഷ ഉദ്ഘാടനംചെയ്യുന്നു

കായംകുളം
സ്വച്ഛത ഹി സേവ, മാലിന്യമുക്ത നവകേരളം കാമ്പയിനുകളുടെ ഭാഗമായി ആലപ്പുഴ നെഹ്‌റു യുവകേന്ദ്രയും എരുവ നളന്ദ കലാ സാംസ്‌കാരിക വേദിയും ചേർന്ന്‌ പൊതുസ്ഥലങ്ങളിലെ പ്ലാസ്‌റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു. പത്തിയൂർ പഞ്ചായത്ത് പ്രസിഡന്റ്‌ എൽ ഉഷ ഉദ്ഘാടനംചെയ്‌തു. 
നളന്ദ രക്ഷാധികാരി ജി സദാശിവൻ അധ്യക്ഷനായി. പ്രസിഡന്റ്‌ ജി ആദർശ്, സെക്രട്ടറി പ്രദീപ്കുമാർ, ഗ്രന്ഥശാലാ സെക്രട്ടറി പ്രഭാഷ് പാലാഴി, പത്തിയൂർ വിശ്വൻ, ശശികുമാരൻപിള്ള, കെ ജി ബിജു, വിഷ്‌ണു ബാബു, പി രൂപേഷ്, സേതു ബിജു എന്നിവർ സംസാരിച്ചു. ശേഖരിച്ച മാലിന്യങ്ങൾ പഞ്ചായത്ത് ഹരിതകർമസേനയ്‌ക്ക്‌ കൈമാറി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top