22 December Sunday

പുറക്കാട് എസ്എൻഎം എച്ച്എസ്‌ ചാമ്പ്യന്മാർ

വെബ് ഡെസ്‌ക്‌Updated: Thursday Nov 7, 2024
അമ്പലപ്പുഴ
അമ്പലപ്പുഴ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ  201 പോയിന്റുമായി എച്ച്എസ്എസ് വിഭാഗത്തിൽ പുറക്കാട് എസ്എൻഎം എച്ച്എസ് ഒന്നാം സ്ഥാനത്തെത്തി. 136 പോയിന്റോടെ അമ്പലപ്പുഴ ഗവ. മോഡൽസ്‌കൂളും  87 പോയിന്റ്‌ നേടിയ പോത്തപ്പള്ളി എച്ച്എസ്എസും രണ്ടും മൂന്നും സ്ഥാനം നേടി. 
ഹൈസ്‌കൂൾ വിഭാഗത്തിൽ അമ്പലപ്പുഴ ഗവ. എച്ച്എസ്എസ് 178 പോയിന്റ്‌ നേടി ഒന്നും, പുറക്കാട് എസ്എൻഎം എച്ച്എസ്എസ് 169 പോയിന്റ്‌ നേടി രണ്ടും പല്ലന എംകെഎഎം എച്ച്എസ്എസ്102 പോയിന്റോടെ മൂന്നും സ്ഥാനം നേടി. യു പിയിൽ 78 പോയിന്റുമായി ഗവ.മോഡൽ എച്ച്എസ് എസും എസ്ഡിവി ജിയുപിഎസും ഒന്നാം സ്ഥാനം പങ്കിട്ടു. 76 പോയിന്റു നേടിയ പല്ലന കെഎഎം യുപിഎസിനാണ്‌ രണ്ടാം സ്ഥാനം. 70 പോയിന്റുമായി കരുവാറ്റ സെന്റ്‌ ജയിംസും  പുറക്കാട് എസ്‌ഡി യുപിഎസും മൂന്നാം സ്ഥാനം പങ്കിട്ടു. 
എൽപിയിൽ എൽഎഫ് എൽപിഎസ് പുറക്കാട് 63 പോയിന്റ്‌ നേടി ഒന്നും നീർക്കുന്നം എസ്ഡിവി ജിയുപിഎസ് 57 പോയിന്റ്‌ നേടി രണ്ടും സ്ഥാനം നേടി.  55 പോയിന്റുമായി കുമാരപുരം ജിഎൽപിഎസും കെകെവിഎം എൽപിഎസും മൂന്നാം സ്ഥാനം പങ്കിട്ടു. 
  സമാപന സമ്മേളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ. ഷീബാ രാകേഷ് ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം ശ്രീജാ രതീഷ് അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്തംഗം ജി വേണുലാൽ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എസ് സുമാദേവി എന്നിവർ സമ്മാനദാനം നടത്തി. പഞ്ചായത്തംഗങ്ങളായ കെ സിയാദ്, ശ്രീലേഖ, ജയലളിത, കെ കവിത, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ കെ എച്ച് ഹനീഷ്യ, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ മേരി ഷീബ, പ്രഥമാധ്യാപിക വി ഫാൻസി, അധ്യാപക സംഘടനാ പ്രതിനിധികളായ ലക്ഷ്‌മി പണിക്കർ, സി ശ്രീനി, രാധാകൃഷ്ണപൈ, എ ജെ സി സിസിലി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top