22 December Sunday

കെഎസ്‌ഇബി പരിധിക്ക്‌ പുറത്ത്‌; കണക്‌ടാക്കാതെ ബിഎസ്‌എൻഎൽ

വെബ് ഡെസ്‌ക്‌Updated: Thursday Nov 7, 2024
അമ്പലപ്പുഴ
കെഎസ്‌ഇബി ഓഫീസിലെ ലാൻഡ്‌ ഫോൺ പ്രവർത്തനം നിലച്ചിട്ട്‌ ഒരാഴ്ച പിന്നിട്ടിട്ടും ബിഎസ്എൻഎൽ അധികൃതർ തിരിഞ്ഞു നോക്കിയില്ലെന്ന് പരാതി. പുന്നപ്ര കളിത്തട്ട് ജങ്ഷന്‌ സമീപത്തെ കെഎസ്ഇബി സെക്ഷൻ ഓഫീസിലെ 0477 2287666- നമ്പറിലെ ലാൻഡ്‌ ഫോണാണ് പ്രവർത്തനം നിലച്ചത്. കാറ്റും ഇടിയോട്‌ കൂടിയ മഴയും തുടരുന്ന സാഹചര്യത്തിൽ വൈദ്യുത പോസ്റ്റുകൾ മറിഞ്ഞും, ലൈനുകൾ പൊട്ടിയുമുണ്ടാകുന്ന അപകടസാധ്യതകൾ ഒഴിവാക്കാനും, അപകടമുണ്ടായാൽ നാട്ടുകാർക്ക് വിളിച്ചറിയിക്കാനും ഇതോടെ മാർഗമില്ലാതായി.
ലാൻഡ്‌ ഫോൺ നിശ്ചലമായ വിവരം ജീവനക്കാർ ഉടൻ തന്നെ ബിഎസ്എൻഎലിന്റെ പുന്നപ്ര, ആലപ്പുഴ ഓഫീസുകളിൽ അറിയിച്ചു.  പ്രതികരണം ഇല്ലാതായതോടെയാണ്‌ ഓൺലൈൻ പോർട്ടലിൽ പരാതി രജിസ്റ്റർ ചെയ്‌തത്‌. ഇതിലും നടപടിയില്ലാതായതോടെ ഡെപ്യൂട്ടി ജനറൽ മാനേജർക്ക് രേഖാമൂലവും പരാതി നൽകി. എന്നിട്ടും പ്രയോജനമുണ്ടായില്ലെന്ന് ജീവനക്കാർ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top