23 December Monday

ഇടിമിന്നലിൽ വ്യാപകനാശം

വെബ് ഡെസ്‌ക്‌Updated: Thursday Nov 7, 2024

മിന്നലേറ്റ് കത്തിനശിച്ച സ്വിച്ച് ബോർഡ്

ചാരുംമൂട് 
താമരക്കുളം കൊട്ടയ്‌ക്കാട്ടുശേരി ആറാംവാർഡിൽ കഴിഞ്ഞദിവസമുണ്ടായ  ഇടിമിന്നലിൽ വ്യാപക നാശനഷ്‌ടം. കൊട്ടയ്‌ക്കാട്ടുശേരി 102–-ാം നമ്പർ അങ്കണവാടിയുടെ മെയിൻ സ്വിച്ചും മീറ്റർ ബോക്‌സും ഇടിമിന്നലിൽ പൊട്ടിത്തെറിച്ചു. 
ഫാൻ, ലൈറ്റ് എന്നിവ കത്തിനശിച്ചു. ഭിത്തിക്കും കേടുപാടുണ്ടായി. സംഭവസമയത്ത് അങ്കണവാടിയിൽ കുട്ടികൾ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. ഇടിമിന്നലിൽ സമീപ വീടുകൾക്കും കേടുപാടുണ്ടായി. ചാമവിളയിൽ ജനാർദനൻപിള്ളയുടെ  വീടിന്റെ മീറ്റർ ബോക്‌സ്‌, ഫാൻ, ഇൻവർട്ടർ എന്നിവയ്‌ക്കും ശ്രീശൈലം സരിതയുടെ വീടിന്റെ മീറ്റർ ബോക്‌സ്‌, മെയിൻ സ്വിച്ച്, ഫാൻ, പമ്പ്സെറ്റ് എന്നിവയ്‌ക്കും കേടുപാടുണ്ടായി. തേവരേത്ത് ഭാഗത്തെ വീടുകൾക്കും  നാശനഷ്‌ടമുണ്ടായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top