22 December Sunday

"മഴയെത്തും മുന്പേ' 
വിളംബര ചിത്രരചന 9ന്

വെബ് ഡെസ്‌ക്‌Updated: Thursday Nov 7, 2024
ആലപ്പുഴ
കേരള ചിത്രകലാ പരിഷത്തിന്റെ നേതൃത്വത്തിൽ 23, 24 തീയതികളിൽ സംസ്ഥാന ചിത്രകല ക്യാമ്പ് ആലപ്പുഴയിൽ നടക്കും. ആലപ്പുഴ കോൺവെന്റ് സ്‌ക്വയറിലുള്ള കർമസദൻ പാസ്റ്ററൽ സെന്ററിലാണ് "മഴയെ 24’ ചിത്രകല ക്യാമ്പ് നടക്കുന്നത്. കേരളത്തിനകത്തും പുറത്തുമുള്ള 500-ലധികം ചിത്രകാരൻമാർ ക്യാമ്പിൽ പങ്കെടുക്കും.
ക്യാമ്പിന്‌ മുന്നോടിയായി ചിത്രകലാപരിഷത്ത് ജില്ലാ കമ്മിറ്റി ശനി രാവിലെ ഒമ്പതിന്‌ "മഴയെത്തും മുൻപേ’ സംഘടിപ്പിക്കും. ആലപ്പുഴ കലക്‌ടറേറ്റിന്റെ സമീപം മുഹമ്മദൻസ് സ്കൂളിന്റെ മതിലിൽ വിളംബര ചിത്രം വരയ്ക്കും. കയർഫെഡ്‌ പ്രസിഡന്റ്‌ ടി കെ ദേവകുമാർ ഉദ്ഘാടനംചെയ്യും. ജില്ലാ പ്രസിഡന്റ്‌ പാർഥസാരഥി വർമ, ജില്ലാ സെക്രട്ടറി രാജീവ് കെ സി പോൾ എന്നിവർ  പങ്കെടുക്കും. തുടർന്ന് ജില്ലയിലെ കലാകാരന്മാർ ചിത്രങ്ങൾ വരയ്ക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top