ആലപ്പുഴ
ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ അമ്പതുലക്ഷം രൂപ വകയിരുത്തി ജില്ലയിലെ ഹയർസെക്കൻഡറി സ്‌കൂളുകൾക്ക് ലാപ്ടോപ്പുകൾ വിതരണംചെയ്തു. ലാപ്ടോപ്പുകളുടെ വിതരണം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി ഉദ്ഘാടനംചെയ്‌തു. ജില്ലയിലെ എല്ലാ സ്‌കൂളുകൾക്കും ആവശ്യമായ കംപ്യൂട്ടറുകൾ ലഭ്യമാക്കുമെന്നും ലാബുകളുടെ പരിമിതി പരിഹരിക്കാനുള്ള നടപടികളാണ് ജില്ല പഞ്ചായത്ത് സ്വീകരിക്കുന്നതെന്നും പ്രസിഡന്റ് പറഞ്ഞു. സ്ഥിരംസമിതി അധ്യക്ഷൻ ടിഎസ് താഹ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് എൻ എസ് ശിവപ്രസാദ്, സ്ഥിരംസമിതി അധ്യക്ഷരായ വത്സല മോഹൻ, ബിനു ഐസക് രാജു, ജില്ലാപഞ്ചായത്തംഗം പി അഞ്ജു, സെക്രട്ടറി കെ ആർ ദേവദാസ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..