ചാരുംമൂട്
പന്തളം എൻഎസ്എസ് കോളേജ് എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയായിരുന്ന ജി ഭുവനേശ്വരന്റെ 47–-ാം രക്തസാക്ഷിത്വ ദിനം സിപിഐ എം ചാരുംമൂട് ഏരിയ കമ്മിറ്റി നേതൃത്വത്തിൽ ശനിയാഴ്‌ച ചാരുംമൂട്ടിൽ ആചരിക്കും. 1977 ഡിസംബർ രണ്ടിന് കെഎസ്‌യു, ഡിഎസ്‌യു ആക്രമണത്തിൽ പരിക്കേറ്റ് അഞ്ചുദിവസം ആശുപത്രിയിൽ അബോധാവസ്ഥയിൽ കഴിഞ്ഞ ഭുവനേശ്വരൻ ഏഴിന് മരിച്ചു.
രാവിലെ എട്ടിന് രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന, പതാക ഉയർത്തൽ. വൈകിട്ട് 4.30ന് പാലത്തടം ജങ്‌ഷനിൽനിന്ന് അനുസ്മരണ റാലി ആരംഭിക്കും. കരിമുളയ്ക്കൽ ജങ്‌ഷനിൽ ചേരുന്ന പൊതുസമ്മേളനം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ ഉദ്ഘാടനംചെയ്യും. സംഘാടകസമിതി പ്രസിഡന്റ് ബി ബിനു അധ്യക്ഷനാകും. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം സി എസ് സുജാത, ജില്ലാ സെക്രട്ടറി ആർ നാസർ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ കെ രാഘവൻ, ജി രാജമ്മ, ജി ഹരിശങ്കർ, എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം എ എ അക്ഷയ്, എം എസ് അരുൺകുമാർ എംഎൽഎ, എസ്എഫ്ഐ ജില്ലാ സെക്രട്ടറി എം ശിവപ്രസാദ്, സംഘാടകസമിതി സെക്രട്ടറി എസ് മധുകുമാർ എന്നിവർ പങ്കെടുക്കും.
അനശ്വരസ്മരണയിൽ വിദ്യാർഥി റാലി
ചാരുംമൂട്
ജി ഭുവനേശ്വരനെ കൊലപ്പെടുത്തിയവരുടെ സ്ഥാനം ഇന്ന് ക്യാമ്പസിന് പുറത്താണെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ പറഞ്ഞു. പന്തളം എൻഎസ്എസ് കോളേജിൽ കെഎസ് യു–,ഡിഎസ്‌യു ഗുണ്ടകൾ കൊലപ്പെടുത്തിയ ജി ഭുവനേശ്വരന്റെ 47–-ാമത് രക്തസാക്ഷി വാർഷിക ദിനാചരണത്തിന്റെ ഭാഗമായി കരിമുളയ്ക്കലിൽ ചാരുംമൂട് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച വിദ്യാർഥി റാലിയും പൊതുസമ്മേളനവും ഉദ്ഘാടനംചെയ്യുകയായിരുന്നു അനുശ്രീ. ചാരുംമൂട് പാലത്തടം ജങ്ഷനിൽനിന്ന് വൈറ്റ് വളന്റിയർ പരേഡും റാലിയും നടന്നു. നൂറുകണക്കിന് വിദ്യാർഥികൾ അണിനിരന്നു. കരിമുളയ്ക്കലിലെ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടന്നു. ഏരിയ പ്രസിഡന്റ് എസ് മഹേഷ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം ശിവപ്രസാദ്, ജില്ലാ പ്രസിഡന്റ് ജെഫിൻ സെബാസ്റ്റ്യൻ, പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ എസ് അമൽ, ജില്ലാ പ്രസിഡന്റ് അനന്തു മധു, വൈഭവ് ചാക്കോ, ഏരിയ സെക്രട്ടറി എസ് നിയാസ്, ആർ രഞ്ജിത്ത്, എസ് ഹരികൃഷ്ണൻ, സി ഡി ധനുജ, അജിൻ അനിയൻകുഞ്ഞ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..