19 December Thursday

വ്യാജ സ്‌കോളർഷിപ്പിന്റെ പേരിൽ തട്ടിപ്പ്‌

വെബ് ഡെസ്‌ക്‌Updated: Monday Jun 8, 2020
മാരാരിക്കുളം
വിദ്യാർഥികൾക്ക് സർക്കാർ സ്‌കോളർഷിപ്പുകൾ നൽകുന്നുവെന് സമൂഹമാധ്യമത്തിലൂടെ വ്യാജപ്രചാരണം. പ്രഥമശിക്ഷാ പ്രീമെട്രിക് സ്‌കോളർഷിപ്‌, കോവിഡ് 19 സപ്പോർട്ടിങ് പ്രോഗ്രാം എന്നീ പേരുകളിൽ സ്‌കോളർഷിപ്പുണ്ടെന്നാണ് പ്രചാരണം. 
ഒന്നുമുതൽ 10 വരെ ക്ലാസുകളിലെ കുട്ടികൾക്ക് പഠനാവശ്യത്തിന് 4000 രൂപ സർക്കാർ സഹായം നൽകുന്ന പദ്ധതിയാണ് പ്രഥമശിക്ഷാ യോജനയെന്നാണ്‌ അറിയിപ്പിലുള്ളത്‌. ജനസേവനകേന്ദ്രം വഴി അപേക്ഷ അയക്കുമ്പോൾ 100 രൂപ ഓൺലൈനായി ഫീസടയ്‌ക്കണമെന്നും നിർദേശിക്കുന്നു. കൂടാതെ ജനസേവനകേന്ദ്രത്തിൽ സർവീസ് ചാർജും നൽകണം. ഫീസ്‌ വാങ്ങി ഒരു സ്‌കോളർഷിപ്പും നൽകാറില്ല. ഒരു വിദ്യാർഥിയിൽനിന്ന്‌ 100 രൂപ ഫീസായി ഈടാക്കുന്നതുവഴി ലക്ഷക്കണക്കിന്‌ രൂപയാണ് ഏജൻസിക്ക് ലഭിക്കുന്നത്.
കോവിഡ് 19 സപ്പോർട്ടിങ് പ്രോഗ്രാം എന്ന പേരിൽ ഒന്നുമുതൽ പ്ലസ്ടുവരെ ക്ലാസുകളിലെ കുട്ടികൾക്ക് പ്രധാനമന്ത്രി 10,000 രൂപ നൽകുന്നുവെന്നാണ് മറ്റൊരുപ്രചാരണം. 
അപേക്ഷിച്ചവർക്ക് കിട്ടിയെന്നും അക്ഷയകേന്ദ്രം വഴി അപേക്ഷിക്കണമെന്നുമാണ് ശബ്‌ദസന്ദേശം.
പ്രഥമശിക്ഷാ പ്രീമെട്രിക് സ്‌കോളർഷിപ്പിന് കേന്ദ്ര-–-സംസ്ഥാന സർക്കാരുകളുമായി ബന്ധമില്ലെന്നും ഇതിനുള്ള അപേക്ഷ സ്വീകരിക്കരുതെന്നും ജില്ലാ പ്രോജക്‌ട്‌ ഓഫീസിൽനിന്ന്‌ അക്ഷയകേന്ദ്രങ്ങളെ അറിയിച്ചിട്ടുണ്ട്. ഏതെങ്കിലും കേന്ദ്രങ്ങൾ നിർദേശത്തിനു വിരുദ്ധമായി ചെയ്‌താൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്‌. കോവിഡ് 19 സപ്പോർട്ടിങ്‌ പ്രോഗ്രാം അപേക്ഷ സ്വീകരിക്കാനുള്ള അറിയിപ്പ് അക്ഷയകേന്ദ്രങ്ങൾക്ക് ലഭിച്ചിട്ടില്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top