അമ്പലപ്പുഴ
നിത്യോപയോഗ സാധനങ്ങൾ വിലക്കുറവിൽ ലഭ്യമാക്കുന്ന കൺസ്യൂമർഫെഡിന്റെ ഓണം വിപണനമേളയ്‌ക്ക് തുടക്കമായി. അമ്പലപ്പുഴ സർവീസ് സഹകരണസംഘത്തിന്റെ സഹകരണത്തോടെ ആരംഭിച്ച വിപണി എച്ച് സലാം എംഎൽഎ ഉദ്ഘാടനംചെയ്‌തു. പൊതുവിപണി വിലയുടെ 30 മുതൽ 50 ശതമാനം വരെ വിലക്കുറവിൽ 13 ഇനം നിത്യോപയോഗ സാധനങ്ങളാണ് ലഭ്യമാക്കുന്നത്.
സംഘം അങ്കണത്തിൽ ചേർന്ന സമ്മേളനത്തിൽ പ്രസിഡന്റ് എ ഓമനക്കുട്ടൻ അധ്യക്ഷനായി. സഹകരണസംഘം ആലപ്പുഴ ജോയിന്റ് രജിസ്ട്രാർ വി കെ സുബിന, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബ രാകേഷ്, അമ്പലപ്പുഴ തെക്ക്, പുറക്കാട് പഞ്ചായത്ത് പ്രസിഡന്റുമാരായ ശോഭ ബാലൻ, എ എസ് സുദർശനൻ, അമ്പലപ്പുഴ അസി. രജിസ്ട്രാർ അനിൽകുമാർ, കൺസ്യൂമർഫെഡ് റീജണൽ മാനേജർ പി സുനിൽ, ബ്ലോക്ക് പഞ്ചായത്തംഗം വി അനിത, പഞ്ചായത്തംഗം ലേഖമോൾ സനൽ, സംഘം സെക്രട്ടറി എം സജീഷ്ജിത്ത്, എച്ച് സുബൈർ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..