22 December Sunday

യുദ്ധവിരുദ്ധ റാലിയും 
സമ്മേളനവും നടത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 8, 2024

യുദ്ധവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സിപിഐ എം നേതൃത്വത്തിൽ ആലപ്പുഴയിൽ സംഘടിപ്പിച്ച റാലിയും സമ്മേളനവും കേന്ദ്ര കമ്മിറ്റിയംഗം സി എസ് സുജാത ഉദ്ഘാടനംചെയ്യുന്നു

 ആലപ്പുഴ

ലോക ജനതയുടെ വിനാശത്തിന് ഇടയാക്കുന്ന സാമ്രാജ്യത്വ കടന്നാക്രമണങ്ങൾക്കെതിരെ പ്രചാരണം ശക്തമാക്കി സിപിഐഎം തിങ്കളാഴ്ച യുദ്ധവിരുദ്ധ ദിനം ആചരിച്ചു. പലസ്തീൻ ജനതയുടെ വംശഹത്യ ലക്ഷ്യമാക്കി ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണം ഒരു വർഷം പിന്നിടുന്ന സാഹചര്യത്തിലാണ് സിപിഐ എം യുദ്ധവിരുദ്ധ ദിനം ആചരിച്ചത്. ആലപ്പുഴപട്ടണത്തിൽ യുദ്ധവിരുദ്ധ റാലിയും സമ്മേളനവും നടത്തി. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം സി എസ് സുജാത ഉദ്‌ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി ആർ നാസർ, ജില്ലാസെക്രട്ടറിയറ്റ് അംഗം കെ പ്രസാദ് എന്നിവർ സംസാരിച്ചു. ഏരിയ കമ്മിറ്റി അംഗം വി ടി രാജേഷ് അധ്യക്ഷനായി. വി എൻ വിജയകുമാർ സ്വാഗതവും കെ കെ ജയമ്മ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top