23 December Monday

മിനി മാസ്‌റ്റ്‌ ലൈറ്റ് 
സ്ഥാപിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2024

മിനി മാസ്‌റ്റ്‌ ലൈറ്റ് യു പ്രതിഭ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

മാവേലിക്കര
യു പ്രതിഭ എംഎൽഎയുടെ പ്രത്യേക വികസന ഫണ്ടില്‍നിന്ന്‌ അനുവദിച്ച തുക ഉപയോഗിച്ച് ഭരണിക്കാവ് പഞ്ചായത്ത് പള്ളിക്കല്‍ തെക്ക് മൂന്നാംവാര്‍ഡില്‍ കോയിക്കല്‍ വടക്കതില്‍ മുക്കില്‍ സ്ഥാപിച്ച മിനി മാസ്‌റ്റ്‌ ലൈറ്റ് എംഎല്‍എ ഉദ്ഘാടനംചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ് കെ ദീപ അധ്യക്ഷയായി. കെ എസ് ജയപ്രകാശ്, ശ്യാമളാദേവി, വി ചെല്ലമ്മ, എ തമ്പി, പ്രൊഫ. വി വാസുദേവന്‍, എസ് പ്രദീപ്, എസ് കെ ദേവദാസ്, കെ കെ ശശി, എന്‍ സോമന്‍, വി ശിവമണി എന്നിവര്‍ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top