22 November Friday
100 ദിന 
കർമപരിപാടി

ഓളപ്പരപ്പിൽ കുതിക്കാൻ 9 ബോട്ടുകൂടി

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2024

100 പേർക്ക്‌ സഞ്ചരിക്കാവുന്ന പാസഞ്ചർ കം ടൂറിസ്‌റ്റ്‌ ബോട്ട്‌

 ആലപ്പുഴ 

ജലഗതാഗതവകുപ്പിന്‌ കുതിപ്പേകാൻ ഈ മാസം സർവീസ്‌ ആരംഭിക്കുന്നത്‌ ഒമ്പത്‌ ബോട്ട്‌. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമപരിപാടിയിൽ ഉൾപ്പെടുത്തിയാണ്‌ ഇവ തയ്യാറാകുന്നത്‌. 100 പേർക്ക്‌ സഞ്ചരിക്കാവുന്ന 1.9 കോടിയുടെ പാസഞ്ചർ കം ടൂറിസ്‌റ്റ്‌ ബോട്ട്‌, 30 സീറ്റുള്ള അഞ്ചുകോടി രൂപ ചെലവുവരുന്ന രണ്ട്‌ സൗരോർജ ബോട്ട്‌, മൂന്നുകോടി രൂപ ചെലവിട്ട്‌ നിർമിച്ച 75 സീറ്റുള്ള  ഒരു സോളാർ ബോട്ട്‌ എന്നിവയും 30 ലക്ഷം രൂപയുടെ അഞ്ച്‌ ഡിങ്കി ബോട്ടുമാണ്‌ ഈ മാസം അവസാനത്തോടെ നീറ്റിലിറങ്ങുന്നത്‌.
ഇതിൽ  മൂന്ന്‌ ബോട്ട്‌ കേരള മാരിടൈം ബോർഡിന്റെയും ഇന്ത്യൻ രജിസ്‌ട്രാർ ഓഫ്‌ ഷിപ്പിങ്ങിന്റെയും അനുമതിക്കായി കാത്തിരിക്കുകയാണ്‌. നവംബറിൽ തന്നെ അനുമതി ലഭിച്ച്‌ സർവീസ്‌ ആരംഭിക്കാനാകും. 100 പേർക്ക്‌ ഇരിക്കാൻ കഴിയുന്ന ബോട്ട്‌ എറണാകുളത്തും സോളാർ ബോട്ടുകൾ ആലപ്പുഴയിലുമാകും സർവീസ്‌ നടത്തുക. ആദ്യ സോളാർ ബോട്ട്‌  മുഹമ്മ–-മണിയാപറമ്പ്‌ റൂട്ടിൽ സർവീസ്‌ നടത്തും. ആദ്യമായാണ്‌ സംസ്ഥാനത്ത്‌ 30 സീറ്റുള്ള സോളാർ ബോട്ട്‌ നിർമിക്കുന്നത്‌. അതിനാൽ ഒരു സോളാർ ബോട്ട്‌ സർവീസ്‌ നടത്തി വിജയകരമെന്ന്‌ ബോധ്യപ്പെട്ടശേഷമാകും അടുത്തത്‌ ഇറക്കുക. 
75 സീറ്റുള്ള ബോട്ടിന്റെ നിർമാണം അവസാനഘട്ടത്തിലാണ്‌. അഞ്ച്‌ ഡിങ്കി ബോട്ട്‌ ഉൾനാടൻ വിനോദസഞ്ചാരമേഖലയിലേക്കും അവിടെ തന്നെ രക്ഷാപ്രവർത്തനങ്ങൾക്കും നൽകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top