22 December Sunday

കയർ ക്ഷേമനിധി കുടിശ്ശിക അടയ്‌ക്കാം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 9, 2024
ആലപ്പുഴ
കേരള കയർ തൊഴിലാളി ക്ഷേമനിധി ബോർഡും വിവിധ പഞ്ചായത്തുകളും ചേർന്ന്‌ കയർ തൊഴിലാളികൾക്ക് കുടിശ്ശിക അടയ്‌ക്കാനും അംഗത്വമെടുക്കാനും അവസരം ഒരുക്കുന്നു. കയർതൊഴിലാളി ക്ഷേമനിധിയിൽ അംഗത്വമുള്ള തൊഴിലാളികൾ അവരുടെ ആധാർ കാർഡ്, ബാങ്ക് പാസ്‌ബുക്ക്, ക്ഷേമനിധി പാസ്‌ബുക്ക് എന്നിവയുമായി ക്യാമ്പുകളിലോ ജില്ലാ ഓഫീസിലോ ഹാജരായി വിഹിതമടയ്‌ക്കണം. കുടിശ്ശികയുള്ളവർ കാലയളവ് പരിഗണിക്കാതെ വിഹിതമടയ്‌ക്കാൻ സർക്കാർ പ്രത്യേകമായി അനുവദിച്ച 31 വരെയുള്ള അവസരം പ്രയോജനപ്പെടുത്തണം. പെൻഷൻ കൈപ്പറ്റുന്നവർ ക്യാമ്പിലെത്തേണ്ടതില്ല. രാവിലെ 10 മുതൽ 3.30വരെയാണ്‌ ക്യാമ്പ്‌. അമ്പലപ്പുഴ തെക്ക്, വടക്ക്‌ പഞ്ചായത്തുകളുടെ ക്യാമ്പ്‌ വ്യാഴാഴ്‌ച അതത്‌ പഞ്ചായത്ത് ഓഫീസുകളിലും ആലപ്പുഴ നഗരസഭയിലെ ക്യാമ്പ്‌ 11നും മണ്ണഞ്ചേരി പഞ്ചയത്തിലേത് 14നും മാരാരിക്കുളം 15നും ആര്യാട്‌ 16നും പുന്നപ്ര, പുറക്കാട്‌ 17നും കയർതൊഴിലാളി ക്ഷേമനിധി ജില്ലാ ഓഫീസിൽ നടക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top