23 December Monday

കള്ളപ്രചാരവേലകളെ 
പ്രതിരോധിക്കണം: സി എസ്‌ സുജാത

വെബ് ഡെസ്‌ക്‌Updated: Wednesday Oct 9, 2024

സിപിഐ എം മണ്ണഞ്ചേരി ലോക്കൽ കമ്മിറ്റി ഓഫീസ് (എം കെ വേലായുധൻ സ്മാരക മന്ദിരം) കേന്ദ്ര കമ്മിറ്റിയംഗം 
ഡോ. ടി എം തോമസ് ഐസക് ഉദ്ഘാടനംചെയ്യുന്നു. കേന്ദ്ര കമ്മിറ്റിയംഗം സി എസ് സുജാത, സംസ്ഥാന കമ്മിറ്റിയംഗം 
സി ബി ചന്ദ്രബാബു, നിർമാണ കമ്മിറ്റി ചെയർമാൻ ആർ റിയാസ്, ജില്ലാ കമ്മിറ്റിയംഗം കെ ഡി മഹീന്ദ്രൻ, 
ലോക്കൽ സെക്രട്ടറി വി കെ ഉല്ലാസ് തുടങ്ങിയവർ സമീപം

മണ്ണഞ്ചേരി 
എൽഡിഎഫ് സർക്കാരിനെ അട്ടിമറിക്കാനുള്ള കുതന്ത്രങ്ങൾക്കെതിരെ നിതാന്തജാഗ്രത വേണമെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത പറഞ്ഞു.  മണ്ണഞ്ചേരി ലോക്കൽ കമ്മിറ്റി ഓഫീസിലെ കെ രാജപ്പൻ സ്‌മാരക ഹാൾ ഉദ്ഘാടനംചെയ്യുകയായിരുന്നു സുജാത.
  പ്രതിപക്ഷവും ബിജെപിയുമൊക്കെ ചേർന്നാണ് പിണറായി സർക്കാരിനെയും മുഖ്യമന്ത്രിയെയുമൊക്ക വളഞ്ഞിട്ട് ആക്രമിക്കുന്നത്. ചില മാധ്യമങ്ങളും ഇതിന് കൂട്ടാണ്‌. വസ്‌തുതകൾ ജനങ്ങളെ ബോധ്യപ്പെടുത്തി കള്ളപ്രചാരവേലകളെ പ്രതിരോധിക്കണം. മറ്റ്‌ സംസ്ഥാനങ്ങൾക്ക് സഹായം നൽകുമ്പോൾ കേന്ദ്രസർക്കാർ കേരളത്തെ തഴയുകയാണ്. കേരളജനതയെ ദ്രോഹിക്കുന്നത് ശരിയല്ലെന്ന് പറയാൻ ബിജെപിയും കോൺഗ്രസും തയ്യാറാകുന്നില്ലെന്നും സുജാത പറഞ്ഞു .

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top