23 December Monday
കായംകുളം ഉപജില്ലാ കലോത്സവം

താമരക്കുളം വിവിഎച്ച്എസ്എസിന് ഓവറോൾ

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2024

കായംകുളം ഉപജില്ലാ കലോത്സവത്തിൽ ഓവറോൾ കിരീടം നേടിയ താമരക്കുളം വിവിഎച്ച്എസ്എസ് ട്രോഫിയുമായി

കായംകുളം
ഉപജില്ലാ കലോത്സവത്തിൽ 432 പോയിന്റുമായി  താമരക്കുളം വിവിഎച്ച്എസ്എസ് ഓവറോൾ കിരീടം നേടി. 342 പോയിന്റോടെ ഇലിപ്പക്കുളം കെകെഎംജി വിഎച്ച്എസ്എസ് രണ്ടാംസ്ഥാനവും 306 പോയിന്റുമായി കറ്റാനം പോപ്‌ പയസ് സ്‌കൂൾ മൂന്നാംസ്ഥാനവും നേടി. സമാപനസമ്മേളനം നഗരസഭാ വൈസ്ചെയർമാൻ ജെ ആദർശ്   ഉദ്ഘാടനംചെയ്‌തു. 
സ്വീകരണ കമ്മിറ്റി ചെയർമാൻ എ ജെ ഷാജഹാൻ അധ്യക്ഷനായി. വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ഷാമില അനിമോൻ സമ്മാനദാനം നടത്തി. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി അംബുജാക്ഷി, പഞ്ചായത്ത് പ്രസിഡന്റുമാരായ രാധാമണി രാജൻ, തയ്യിൽ പ്രസന്നകുമാരി, കൗൺസിലർ ഷീജ റഷീദ്, കായംകുളം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എ സിന്ധു തുടങ്ങിയവർ സംസാരിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top