26 December Thursday

സിപിഐ എം നേതാവിന്റെ 
വീടിനുനേരെ സമൂഹവിരുദ്ധരുടെ ആക്രമണം

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2024

വീടിന്റെ ജനാല എറിഞ്ഞുതകർത്ത നിലയിൽ

കായംകുളം
സിപിഐ എം നേതാവിന്റെ വീടിന് നേരെ സമൂഹവിരുദ്ധരുടെ ആക്രമണം. ജനൽ കല്ലെറിഞ്ഞ് തകർത്തു. സിപിഐ എം നേതാവും കർഷകസംഘം ഏരിയ കമ്മിറ്റി അംഗവുമായ രാമപുരം തെക്ക് രേവതിയിൽ കെ സോമൻപിള്ളയുടെ വീടിന് നേരെയാണ് ആക്രമണം. 
സോമൻപിള്ള മകളുടെ മുതുകുളത്തെ വീട്ടിൽ താമസിക്കുന്നതിനാൽ സോമൻപിള്ളയുടെ വീട്‌ ഒഴിഞ്ഞുകിടക്കുകയാണ്‌. വെള്ളിയാഴ്‌ച എത്തിയപ്പോഴാണ്‌ ജനലുകൾ തകർത്ത നിലയിൽ കണ്ടത്‌. കരീലകുളങ്ങര പൊലീസ്‌ അന്വേഷണം ആരംഭിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top