ഹരിപ്പാട്
മണ്ണാറശാല യുപി സ്‌കൂളിന്റെ ഒരുവർഷം നീണ്ടുനിൽക്കുന്ന ശതാബ്‌ദി ആഘോഷമായ ‘അക്ഷര സുകൃതം 2024' ന്റെ ഭാഗമായി സ്‌കൂൾ പിടിഎ സംഘടിപ്പിച്ച അധ്യാപകരെ ആദരിക്കുന്ന ‘ഗുരുസാദരം’ പരിപാടി മന്ത്രി സജി ചെറിയാൻ ഉദ്‌ഘാടനം ചെയ്‌തു. വിദ്യാഭ്യാസ കേന്ദ്രങ്ങൾ അറിവ് പകർന്ന് നൽകുന്നതോടൊപ്പം മനുഷ്യരെ സൃഷ്‌ടിക്കുന്ന ഇടങ്ങൾ കൂടിയാകണമെന്ന് മന്ത്രി പറഞ്ഞു.
മണ്ണാറശാല യുപി സ്‌കൂളിലെയും നഴ്സറി വിഭാഗമായ ശ്രീനാഗരാജ വിദ്യാപീഠത്തിലെയും അധ്യാപകരെയും പൂർവ അധ്യാപകരെയും ആദരിച്ചു. ശതാബ്‌ദി ആഘോഷ സംഘാടകസമിതി ജനറൽ കൺവീനർ എസ് നാഗദാസ് അധ്യക്ഷനായി. വി കെ സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. ഗാനരചയിതാവ് രാജീവ് ആലുങ്കൽ മുഖ്യാതിഥിയായി. ഹരിപ്പാട് നഗരസഭാ ചെയർമാൻ കെ കെ രാമകൃഷ്‌ണൻ, വൈസ് ചെയർപേഴ്സൺ സുബി പ്രജിത്ത്, വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ എസ് കൃഷ്ണകുമാർ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ ടി എസ് താഹ, ഹരിപ്പാട് നഗരസഭ സ്ഥിരംസമിതി അധ്യക്ഷരായ വിനു ആർ നാഥ്, മിനി സാറാമ്മ, കൗൺസിലർ എസ് രാധാമണിയമ്മ, മാനേജ്‌മെന്റ് പ്രതിനിധി എൻ ജയദേവൻ, ഹരിപ്പാട് എഇഒ കെ ഗീത, ബിപിസി ജൂലി എസ് ബിനു, പ്രഥമാധ്യാപിക കെ എസ് ബിന്ദു, അധ്യാപക സംഘടനാ പ്രതിനിധികളായ സി ജി സന്തോഷ്, എം എസ് മിനി, ജി രാധിക, സ്റ്റാഫ് സെക്രട്ടറി വി ആർ വന്ദന, പിടിഎ പ്രസിഡന്റ് സി പ്രകാശ്, ഭാനു സരിഗ, ആർ കവിതാദേവി എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..