23 December Monday
ചെങ്ങന്നൂർ ഉപജില്ലാ കലോത്സവം

മാന്നാർ നായർ സമാജം 
സ്‌കൂളിന്‌ ഓവറോൾ

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2024

ചെങ്ങന്നൂർ ഉപജില്ലാ സ്‌കൂൾ കലോത്സവത്തിൽ ഓവറോൾ കിരീടം നേടിയ മാന്നാർ നായർ സമാജം ബോയ്സ് ഹയർസെക്കൻഡറി സ്‌കൂൾ ടീം

 

മാന്നാർ
ചെങ്ങന്നൂർ ഉപജില്ലാ സ്‌കൂൾ കലോത്സവത്തിൽ മാന്നാർ നായർ സമാജം സ്‌കൂൾ ഓവറോൾ ചാമ്പ്യൻമാരായി. 521 പോയിന്റാണ്‌ നേടിയത്‌. 369 പോയിന്റ്‌ നേടി വെൺമണി എംടിഎച്ച്എസ് രണ്ടാമതും 225 പോയിന്റുകളോടെ  പുത്തൻകാവ്‌ എംഎച്ച്എസ്എസ് മൂന്നാമതുമെത്തി. ഹയർസെക്കൻഡറി, ഹൈസ്‌കൂൾ, യുപി വിഭാഗങ്ങളിൽ നായർസമാജം സ്‌കൂളാണ്‌ മുന്നിലെത്തിയത്. സമാപനസമ്മേളനം ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ വത്സല മോഹൻ ഉദ്ഘാടനംചെയ്‌തു. പഞ്ചായത്ത് വൈസ്‌പ്രസിഡന്റ്‌ സെലീന നൗഷാദ് അധ്യക്ഷയായി. 
പഞ്ചായത്ത് പ്രസിഡന്റ്‌ ടി വി രത്നകുമാരി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം സി കെ ഹേമലത സമ്മാനം വിതരണംചെയ്‌തു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ബി കെ പ്രസാദ്, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ വി ആർ ശിവപ്രസാദ്, പ്രിൻസിപ്പൽ വി മനോജ്, എഇഒ എച്ച് റീന, ബിപിസി ജി കൃഷ്‌ണകുമാർ, സുജിത്ത് ശ്രീരംഗം, കെ അനന്തകൃഷ്‌ണൻ, ജോസഫ് മാത്യു, ജെ ജഫീഷ്, ജി ബിനു, അനസ് എം അഷ്‌റഫ്, കെ ആർ അനന്തൻ, സരിത ഭാസ്‌കർ എന്നിവർ സംസാരിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top