ചേർത്തല
കണ്ടമംഗലം രാജരാജേശ്വരി മഹാക്ഷേത്രത്തിൽ സൗഭാഗ്യലക്ഷ്‌മിയാഗം ഞായറാഴ്‌ച സമാപിക്കും. അഞ്ചാംദിനമായ വെള്ളിയാഴ്‌ച മന്ത്രി സജി ചെറിയാൻ, കെ സി വേണുഗോപാൽ എംപി, എസ്എൻഡിപി യോഗം അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ എൻ പ്രേമാനന്ദൻ എന്നിവർ യാഗകേന്ദ്രത്തിലെത്തി. ഗുരുപദം തന്ത്രി കാരുമാത്ര വിജയന്റെയും കണ്ടമംഗലം ക്ഷേത്രം തന്ത്രി ജിതിൻ ഗോപാലിന്റെയും കാർമികത്വത്തിലായിരുന്നു വെള്ളിയാഴ്‌ചത്തെ യാഗങ്ങൾ. സജേഷ് നന്ദ്യാട്ട് ദീപംതെളിച്ചു. വൈകിട്ട് തീരദേശ വികസന കോർപറേഷൻ അംഗം പി ഐ ഹാരിസ് യാഗസന്ദേശം നൽകി. അനിൽകുമാർ അഞ്ചംതറ അധ്യക്ഷനായി. രാധാകൃഷ്‌ണൻ തേറാത്ത്, തിലകൻ കൈലാസം, പി എ ബിനു, കെ പി ആഘോഷ്‌കുമാർ, പ്രിയ സോണി, സതി അനിൽകുമാർ, സുനിൽരാജ്, വി കെ പ്രസാദ് എന്നിവർ സംസാരിച്ചു. ശനിയാഴ്‌ച ജയദുർഗായാഗം നടക്കും. തിരുനെൽവേലി ശൈവാഗമ തന്ത്രവിദ്യാപീഠം ആചാര്യൻ ശങ്കരനാരായണഭട്ടും ചെന്നൈ തിരുത്തണിക്ഷേത്രം തന്ത്രി ശംഭുഗുരുക്കളും കാർമികരാകും. വൈകിട്ട് ഗാനരചയിതാവ് വയലാർ ശരച്ചന്ദ്രവർമയും നടൻ ജയൻ ചേർത്തലയും യാഗസന്ദേശം നൽകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..