21 November Thursday

മൊബൈൽ ശുചിമുറി 
മാലിന്യ സംസ്‌കരണ പ്ലാന്റ്‌ തയ്യാർ

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2024

മൊബൈൽ ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റിന്റെ താക്കോല്‍ നഗരസഭാധ്യക്ഷ കെകെ ജയമ്മ ഏറ്റുവാങ്ങുന്നു

 

ആലപ്പുഴ
ശുചിമുറി മാലിന്യം ശാസ്‌ത്രീയമായി സംസ്‌കരിക്കാൻ നഗരസഭയുടെ മൊബൈൽ സംസ്‌കരണ പ്ലാന്റ്‌ തയ്യാറായി. പരിശോധനയ്‌ക്ക്‌ ശേഷം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കും. അമൃത് പദ്ധതിയിൽ ഉള്‍പ്പെടുത്തിയാണ് പ്ലാന്റ്‌ സജ്ജമാക്കിയത്. മണിക്കൂറില്‍ 6000 ലിറ്റര്‍ സംസ്‌കരണശേഷിയുള്ള യൂണിറ്റാണ് പ്രവര്‍ത്തനസജ്ജമായത്. നവംബറിൽതന്നെ ഒരുലക്ഷം ലിറ്റര്‍ സംസ്‌കരണശേഷിയുള്ള മറ്റൊരു യൂണിറ്റുകൂടി എത്തും. ഇതോടെ ശുചിമുറി മാലിന്യ സംസ്‌കരണത്തിന് പരിഹാരമാകും.
മൊബൈൽ യൂണിറ്റിൽ ശുചിമുറി മാലിന്യം സംസ്‌കരിക്കാനുള്ള സംവിധാനം ഇത്‌ ഉൾക്കൊള്ളുന്ന വാഹനത്തിൽ തന്നെ സജ്ജമാക്കിയിട്ടുണ്ട്. ഡൽഹി ആസ്ഥാനമായുള്ള വാഷ് ഇൻസ്‌റ്റിറ്റ്യൂട്ട് രൂപകൽപ്പനചെയ്‌ത സാങ്കേതികവിദ്യയാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. സംസ്‌കരിക്കുമ്പോൾ ഉണ്ടാകുന്ന ഖരമാലിന്യം വളമാക്കും. ശുചിമുറി മാലിന്യം ജലാശയങ്ങളിലേക്ക് ഒഴുക്കുന്നത് തടയാൻ മൊബൈൽ യൂണിറ്റുകളുടെ വരവോടെ സാധിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top