ആലപ്പുഴ
സാമൂഹ്യനീതിവകുപ്പും ജില്ലാ സാക്ഷരതാമിഷനും ജില്ലാ ഇൻഫർമേഷൻ ഓഫീസും ചേർന്ന് വയോജന മന്ദിരങ്ങളിലെ താമസക്കാർക്കായി സംഘടിപ്പിക്കുന്ന സാക്ഷരത പരിപാടി ‘വയോവർണം’ ജില്ലയിൽ തുടങ്ങി. ചേർത്തല മായിത്തറയിലെ സർക്കാർ വൃദ്ധ–-വികലാംഗ സദനത്തിൽ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അലിയാർ എം മാക്കിയിൽ ഉദ്ഘാടനംചെയ്‌തു.
സാഹിത്യകാരൻ ഷാജി മഞ്‌ജരി, ജില്ലാ സാമൂഹ്യനീതി ഓഫീസർ എ ഒ അബീൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ എസ് സുമേഷ്, സാക്ഷരതാമിഷൻ ജില്ലാ പ്രോജക്‌ട് കോ–-ഓർഡിനേറ്റർ ജസ്‌റ്റിൻ ജോസഫ്, ജില്ലാതല വയോജന കൗൺസിൽ അംഗം ബി ശ്രീലത, എം വി സ്‌മിത, കെ എം ഐഷാബീവി എന്നിവർ സംസാരിച്ചു. അസോസിയേഷൻ ഓഫ് ഓർഫനേജസ് ചാരിറ്റബിൾ ഇൻസ്‌റ്റിറ്റ്യൂഷൻസ് കേരളയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലയിലെ സാമൂഹ്യനീതിവകുപ്പിന്റെ നിയന്ത്രണത്തിലുള്ള 26 വയോജനമന്ദിരങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..