മാവേലിക്കര
ഓര്‍ത്തഡോക്‌സ് സഭ മാവേലിക്കര ഭദ്രാസനം വയോജന സംരക്ഷണം ലക്ഷ്യമാക്കി തഴക്കര തെയോഭവന്‍ അരമനയ്‌ക്ക് സമീപം ആരംഭിച്ച മാര്‍ പക്കോമിയോസ് കാരുണ്യഭവന്‍ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനംചെയ്‌തു. ഫലകം ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ അനാച്ഛാദനംചെയ്‌തു. മാവേലിക്കര ഭദ്രാസന മെത്രാപോലീത്ത എബ്രഹാം മാര്‍ എപ്പിഫാനിയോസ് അധ്യക്ഷനായി. എം എസ് അരുണ്‍കുമാര്‍ എംഎല്‍എ, നഗരസഭാധ്യക്ഷന്‍ കെ വി ശ്രീകുമാര്‍, ഭദ്രാസന സെക്രട്ടറി ഫാ. ജോണ്‍സ് ഈപ്പന്‍, റോണി വര്‍ഗീസ് എബ്രഹാം കരിപ്പുഴ, നൈനാന്‍ സി കുറ്റിശേരില്‍, ഫാ. പി ഡി സ്‌കറിയ പൊന്‍വാണിഭം, മാര്‍ പക്കോമിയോസ് കാരുണ്യ ഭവന്‍ ഡയറക്‌ടര്‍ ഫാ. ഷിജി കോശി എന്നിവര്‍ സംസാരിച്ചു. 2019–--24 കാലത്തെ ഭദ്രാസന കൗണ്‍സിലംഗങ്ങളെ ആദരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..