മാവേലിക്കര
പത്തിച്ചിറ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയുടെ ശതോത്തര സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ആരോഗ്യ സെമിനാറും മെഡിക്കല്‍ ക്യാമ്പും ഓര്‍ത്തഡോക്‌സ് സഭ മാവേലിക്കര ഭദ്രാസന സെക്രട്ടറി ഫാ. ജോണ്‍സ് ഈപ്പന്‍ ഉദ്ഘാടനംചെയ്‌തു. ജൂബിലി ചെയര്‍മാന്‍ ഫാ. കെ എം വര്‍ഗീസ് കളീക്കല്‍ അധ്യക്ഷനായി. അന്ന ജിതിന്‍ ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. ഫാ. സന്തോഷ് വി ജോര്‍ജ്, ജോണ്‍ കെ മാത്യു, അലക്‌സ് മാത്യു, റോയി തങ്കച്ചന്‍, പി എസ് ബാബു, ബിജു ചെട്ടികുളങ്ങര, ഡോ. വര്‍ഗീസ് പോത്തന്‍, മാത്യു ജോര്‍ജ്, കെ വര്‍ഗീസ്, ജോണ്‍ ശാമുവേല്‍, ജോയി മാത്യു, ജി ജോസഫ്, ജോ ജോര്‍ജ്, ഗീവര്‍ഗീസ് ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..