കായംകുളം
ചൊവ്വാഴ്‌ച ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പത്തിയൂർ പഞ്ചായത്ത് 12–--ാം വാർഡിൽ എൽഡിഎഫ് മുന്നേറ്റം തെളിയിച്ച് കൊട്ടിക്കലാശം. സ്ഥാനാർഥി സി എസ് ശിവശങ്കരപ്പിള്ളയ്‌ക്ക് (കൊച്ചുമോൻ) ലഭിച്ച വലിയ സ്വീകാര്യതയും ചരിത്രം തിരുത്തിയ വികസനമുന്നേറ്റവും എൽഡിഎഫിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നു. സ്ഥാനാർഥി സ്വീകരണം ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെയാണ് കൊട്ടിക്കലാശ ദിവസം പ്രചാരണം സമാപിച്ചത്.
സ്ഥാനാർഥി സി എസ് ശിവശങ്കരപ്പിള്ളയ്‌ക്കൊപ്പം യു പ്രതിഭ എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് എൽ ഉഷ, കെ എച്ച് ബാബുജാൻ, പി അരവിന്ദാക്ഷൻ, പി ഗാനകുമാർ, എൻ ശിവദാസൻ, ഷെയ്ഖ് പി ഹാരീസ്, വി പ്രഭാകരൻ, എസ് ഗോപിനാഥൻപിള്ള, കെ ബി പ്രശാന്ത്, സുരേഷ് ബാബു എന്നിവർ സമാപനറാലിയിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..