കായംകുളം
നാലാമത് ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായ കായംകുളം ജലോത്സവത്തിന് മുന്നോടിയായി സംഘാടകസമിതി സ്‌കൂൾ വിദ്യാർഥികൾക്കായി ചിത്രരചനാ മത്സരങ്ങൾ സംഘടിപ്പിച്ചു. വിവിധ സ്‌കൂളുകളിലെ അപ്പർ പ്രൈമറി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗത്തിൽനിന്ന് അമ്പതോളം വിദ്യാർഥികൾ പെൻസിൽ ഡ്രോയിങ്, ജലഛായം തുടങ്ങിയ മത്സരങ്ങളിൽ പങ്കെടുത്തു. പങ്കെടുത്ത വിദ്യാർഥികൾക്ക് സാക്ഷ്യപത്രം നൽകി.
യുപി വിഭാഗം പെൻസിൽ ഡ്രോയിങ്ങിൽ മണ്ണാറശാല യുപിഎസിലെ അബിൻ സുരേഷ്, ഹൈസ്‌കൂൾ വിഭാഗത്തിൽ കറ്റാനം സിഎംഎസ് ഹൈസ്‌കൂളിലെ തീർഥ, ഹയർ സെക്കൻഡറി വിഭാഗത്തിൽ കായംകുളം എംഎസ്എം എച്ച്എസ്‌എസിലെ അദ്നാൻ മുഹമ്മദ് എന്നിവർ വിജയികളായി. ജലഛായ മത്സരത്തിൽ യുപി വിഭാഗത്തിൽ കായംകുളം ബിഷപ്പ്മൂർ സ്‌കൂളിലെ അഭിനവ് കൃഷ്‌ണ, ഹൈസ്‌കൂൾ വിഭാഗത്തിൽ കൊപ്പാറേത്ത് ഹൈസ്‌കൂളിലെ വൈഗ സന്ദീപ്, ഹയർസെക്കൻഡറി വിഭാഗത്തിൽ താമരക്കുളം വിവിഎച്ച്എസ്എസിലെ ഹൃഷികേഷ് എന്നിവർ ഒന്നാംസ്ഥാനം നേടി.
ഡിസംബർ 13ന് വിജയികൾക്ക് കായൽ തീരത്ത് നടക്കുന്ന കലാസന്ധ്യ വേദിയിൽ സമ്മാനവിതരണം നടത്തും. ചടങ്ങിൽ മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി അംബുജാക്ഷി, നഗരസഭ വൈസ് ചെയർമാൻ ജെ ആദർശ്, നഗരസഭ സ്ഥിരംസമിതി അധ്യക്ഷന്മാരായ ഷാമില അനിമോൻ, മായ രാധാകൃഷ്‌ണൻ, ഫർസാന ഹബീബ് തുടങ്ങിയവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..