ഹരിപ്പാട്
സി ബി സി വാര്യർ ഫൗണ്ടേഷൻ കരുതൽ പാലിയേറ്റീവ് കുമാരപുരം തെക്ക് മേഖലാ കമ്മിറ്റി ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടെ കുമാരപുരം പഞ്ചായത്ത് ഒമ്പതാം വാർഡിൽ പുതുവലിൽ ശാന്തമ്മയ്‌ക്ക് നിർമിച്ചുനൽകിയ വീടിന്റെ താക്കോൽ ഫൗണ്ടേഷൻ ചെയർമാൻ എം സത്യപാലൻ കൈമാറി. മേഖലാ ചെയർമാൻ ടി എം ഗോപിനാഥൻ അധ്യക്ഷനായി.
ഡോ. ജോണി ഗബ്രിയേൽ, റോട്ടറി ക്ലബ് പ്രസിഡന്റ് ബീന ജയപ്രകാശ്, അനിൽ പ്രസാദ്, ജി രവീന്ദ്രൻപിള്ള, ഓമനക്കുട്ടൻ ഡ്രീംലാൻഡ്, മോഹൻ അരവിന്ദം, പ്രസാദ് മൂലയിൽ, ബാബുരാജ്, സി എൻ എൻ നമ്പി, കരുവാറ്റ പഞ്ചായത്ത് പ്രസിഡന്റ് എസ് സുരേഷ്, കുമാരപുരം പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ വിജിത ബിജു, പഞ്ചായത്തംഗം എൻ കെ ഓമന, ആർ വിജയകുമാർ, കെ ധർമപാലൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..