മങ്കൊമ്പ്
തിരുവനന്തപുരം ആകാശവാണി പ്രക്ഷേപണത്തിന്റെ 75–-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രതിമാസ പ്രഭാഷണ പരമ്പരയുടെയും കഥയരങ്ങിന്റെയും ഏഴാം അധ്യായം മാണത്താറ എസ്ഡിവിഎസ് ഗ്രന്ഥശാലയുടെ സഹകരണത്തോടെ മാണത്താറ ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്നു. കഥയരങ്ങിൽ സിനിമാനടൻ മധുപാൽ, ഫ്രാൻസിസ് നെറോണ, ഗിരിജ സേതുനാഥ്, സലിൻ മാങ്കുഴി എന്നീ കഥാകൃത്തുകൾ കഥകൾ അവതരിപ്പിച്ചു.
തുടർന്ന് നടന്ന സമ്മേളനം തോമസ് കെ തോമസ് എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. ഗ്രന്ഥശാലാ വൈസ്‌പ്രസിഡന്റ് എം കെ സജി അധ്യക്ഷനായി. ചരിത്രകാരൻ ഡോ. എം ജി ശശിഭൂഷൻ ‘കുട്ടനാടിന്റെ ചരിത്രവും വാർത്തമാനവും’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. പ്രോഗ്രാം മേധാവി വി ശിവകുമാർ, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ബിനു ഐസക് രാജു, തലവടി പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് ജി എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്കുമാർ പിഷാരത്ത്, കല മധു, ഹരീന്ദ്രനാഥ് തായങ്കരി, ഡോ. എ ജി ബൈജു എന്നിവർ സംസാരിച്ചു. ആകാശവാണി അസി. ഡയറക്‌ടർ ശ്രീകുമാർ മുഖത്തല സ്വാഗതവും ഗ്രന്ഥശാലാ സെക്രട്ടറി ബി രമേശ്കുമാർ നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..