ചേർത്തല
കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ഏരിയ കൺവൻഷൻ സംസ്ഥാന കമ്മിറ്റിയംഗം കെ പി മുരുകേശ് ഉദ്‌ഘാടനംചെയ്‌തു. ഏരിയ പ്രസിഡന്റ് അബ്ദുൾസലാം അധ്യക്ഷനായി. ഏരിയ രക്ഷാധികാരി മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി കെ എസ് സലിം പ്രവർത്തനറിപ്പോർട്ടും ജില്ലാ പ്രസിഡന്റ് എം എം ഷെറീഫ് സംഘടനാറിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റിയംഗം മണി മോഹൻ, ലെജി സനൽ, ബഷീർ കല്ലറയ്‌ക്കൽ, ടി ജി രാധാകൃഷ്‌ണൻ, എസ് ഷിബു, കെ പി ഗോപകുമാർ, എം ആർ ഷാജി, പി കെ സുജിത്ത് എന്നിവർ സംസാരിച്ചു. ജില്ലാ കമ്മിറ്റിയംഗം സി ടി പ്രസാദ് സ്വാഗതവും പി കെ നസീർ നന്ദിയുംപറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..