ആലപ്പുഴ
പുന്നപ്ര കാർമൽ എൻജിനിയറിങ് കോളേജ് ഗ്രൗണ്ടിൽ നടന്ന സർക്കാർ ജീവനക്കാരുടെ ജില്ലാ കായികമേളയിൽ ആലപ്പുഴ ടൗൺ ഏരിയ ഓവറോൾ കിരീടം നേടി. രണ്ടാംസ്ഥാനം കുട്ടനാട് ഏരിയയും മൂന്നാംസ്ഥാനം മെഡിക്കൽ കോളേജ് ഏരിയയും നേടി. കേരള എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റിയുടെയും റെഡ്‌സ്‌റ്റാർ എൻജിഒ കലാവേദിയുടെയും ആഭിമുഖ്യത്തിലാണ് ജില്ലയിലെ സർക്കാർ ജീവനക്കാർക്കായി മത്സരങ്ങൾ സംഘടിപ്പിച്ചത്.
ഞായർ രാവിലെ എച്ച് സലാം എംഎൽഎ കായികമേള ഉദ്ഘാടനംചെയ്തു. പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ജി സൈറസ് വിജയികൾക്ക് സമ്മാനങ്ങൾ നൽകി. ജില്ലാ പ്രസിഡന്റ് എൽ മായ അധ്യക്ഷയായി. ജില്ലാ സെക്രട്ടറി സി സിലീഷ് സ്വാഗതവും റെഡ്‌സ്‌റ്റാർ കലാവേദി കൺവീനർ ബൈജു പ്രസാദ് നന്ദിയും പറഞ്ഞു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി സി ശ്രീകുമാർ, ബി സന്തോഷ്, ജില്ലാ ഭാരവാഹികളായ എൻ അരുൺകുമാർ, പി പി അനിൽകുമാർ എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..