ഹരിപ്പാട്
ജനുവരി 10, 11, 12 തീയതികളിൽ ഹരിപ്പാട് ചേരുന്ന സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ബഹുജനറാലിയിൽ 10,000 വനിതാ പ്രവർത്തകരെ പങ്കെപ്പിക്കാൻ ജനാധിപത്യ മഹിള അസോസിയേഷൻ ഹരിപ്പാട് ഏരിയ കൺവൻഷൻ തീരുമാനിച്ചു. സംസ്ഥാന സെക്രട്ടറി സി എസ് സുജാത കൺവൻഷൻ ഉദ്ഘാടനംചെയ്‌തു. ശാന്ത ചെല്ലപ്പൻ അധ്യക്ഷയായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എം സത്യപാലൻ, ജില്ലാ കമ്മിറ്റി അംഗം ടി കെ ദേവകുമാർ, ഏരിയ സെക്രട്ടറി സി പ്രസാദ്, സിന്ധു മോഹനൻ, പി ഓമന, രുഗ്‌മിണി രാജു, ഷീബ ഓമനക്കുട്ടൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..