23 November Saturday

‘ഓണമുണ്ണാന്‍ എന്റെ വാഴയില’ പദ്ധതി തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Aug 10, 2024

ഓണമുണ്ണാൻ എന്റെ വാഴയില പദ്ധതി ഫാ. ഡോ. സ്റ്റീഫൻ കുളത്തുംകരോട്ട്, കൃഷി അസി. ഡയറക്ടർ ലേഖമോഹൻ 
എന്നിവർ ഉദ്ഘാടനംചെയ്യുന്നു

മാവേലിക്കര
ഓണമുണ്ണാൻ എന്റെ വാഴയില പദ്ധതിക്ക് തഴക്കര സംസ്‌കൃതം യുപി സ്‌കൂളിൽ തുടക്കമായി. മലങ്കര കത്തോലിക്ക സഭ മാവേലിക്കര രൂപത വികാരി ജനറൽ ഡോ. സ്റ്റീഫൻ കുളത്തുംകരോട്ട്, മാവേലിക്കര കൃഷി അസി. ഡയറക്ടർ ലേഖമോഹൻ എന്നിവർ ചേർന്ന് കുട്ടികൾക്ക് വാഴക്കന്ന് നൽകി ഉദ്ഘാടനം ചെയ്തു. എസ്എംസി ചെയർമാൻ മുരളീധരൻ തഴക്കര അധ്യക്ഷനായി. 
പ്രഥമാധ്യാപിക ജി രശ്മി, തഴക്കര കൃഷി ഓഫീസർ അനഘ, ജി കെ ഷീല, എൽ ഉഷ, ജോർജ്‌ തഴക്കര, കെ ജി മഹാദേവൻ, ജി അജിമോൻ, ജി അജീഷ്, ബി തങ്കം എന്നിവർ പങ്കെടുത്തു. സ്‌കൂൾ വളപ്പിലും കുട്ടികളുടെ വീട്ടുവളപ്പിലും പാളയംതോടൻ, ഞാലിപ്പൂവൻ വാഴകൾ നട്ടുവളർത്തുന്നതാണ് പദ്ധതി. 
18 ന് സ്‌കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും റേഡിയോ വിതരണം ചെയ്യുന്നതിന് മുന്നോടിയായുള്ള വിളംബര സന്ദേശ റാലിയും നടന്നു. പൈനുംമൂട് ജങ്ഷനിൽ നിന്നാരംഭിച്ച വിളംബരറാലി എആർ സ്മാരക ഭരണസമിതിയംഗം ബിനു തങ്കച്ചൻ ഫ്‌ളാഗ്ഓഫ് ചെയ്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top