27 December Friday

പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Aug 10, 2024

പിടിച്ചെടുത്ത നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി മാവേലിക്കരയിലെ എക്‍സൈസ് ഉദ്യോഗസ്ഥർ

മാവേലിക്കര
കൊറ്റാർക്കാവ് ക്ഷേത്രത്തിന് സമീപം ഇതര സംസ്ഥാന തൊഴിലാളി താമസിക്കുന്ന ക്യാമ്പിൽ മാവേലിക്കര എക്‌സൈസ് നടത്തിയ പരിശോധനയിൽ 30 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചു. ബിഹാർ സ്വദേശി മുഹമ്മദ് ഉസ്മാനെതിരെ കേസെടുത്തു. റേഞ്ച് ഇൻസ്‌പെക്ടർ പി എസ് കൃഷ്ണരാജ്, അസി.എക്‌സൈസ് ഇൻസ്‌പെക്ടർമാരായ മണിയനാചരി, വി രമേശൻ, അനീഷ്‌കുമാർ, പ്രതിഷ്, ശ്യാം, ബബിതരാജ് എന്നിവർ പങ്കെടുത്തു. 
 എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ അൻവർ സാദത്തിന്റെ നേതൃത്വത്തിൽ ചെട്ടികുളങ്ങര, കണ്ടിയൂർ ഭാഗങ്ങളിൽ നടന്ന പരിശോധനയിൽ 212 പായ്ക്കറ്റ് ഹാൻസ് പിടിച്ചു. 2400 രൂപ പിഴയും ചുമത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top