19 December Thursday

സമാധാന സന്ദേശവുമായി 
നാഗസാക്കി ദിനാചരണം

വെബ് ഡെസ്‌ക്‌Updated: Saturday Aug 10, 2024

തകഴി കരുമാടി കെ കെ കുമാരപിള്ള സ്‌മാരക ഗവ. ഹൈസ്‌കൂൾ സ്‌റ്റുഡന്റ്‌ പൊലീസ് കേഡറ്റ്‌ സംഘടിപ്പിച്ച നാഗസാക്കി 
ദിനാചരണം ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ബിനു ഐസക് രാജു ഉദ്ഘാടനംചെയ്യുന്നു

തകഴി
കരുമാടി കെ കെ കുമാരപിള്ള സ്‌മാരക ഗവ. ഹൈസ്‌കൂൾ സ്‌റ്റുഡന്റ്‌സ് പൊലീസ് കേഡറ്റിന്റെ നാഗസാക്കി ദിനാചരണം ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ബിനു ഐസക്‌ രാജു ഉദ്‌ഘാടനംചെയ്‌തു. 
‘ഇനിയൊരു യുദ്ധം വേണ്ടേ വേണ്ടാ’ എന്ന സന്ദേശവുമായി കരുമാടി ജങ്ഷൻവരെ സൈക്കിൾറാലി സംഘടിപ്പിച്ചു. സമാധാനഗാനങ്ങളും സ്‌കിറ്റുകളും സഡാക്കോ കൊക്കുകളും യുദ്ധവിരുദ്ധ പ്രചാരണത്തിന്‌ അകമ്പടിയായി. പ്രധാനാധ്യാപിക ബി ജയസന്ധ്യ അധ്യക്ഷയായി. എസ്‌പിസി ഓഫീസർ എസ് സജി സന്ദേശം നൽകി. അധ്യാപകരായ ബിനു ടോം ജോസഫ്, എസ് ഹരികുമാർ, വി രാജശ്രീ, എം ബുഷ്‌റ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top