22 November Friday

വരവൂരിലും പകർത്തും 
കഞ്ഞിക്കുഴിയുടെ കൃഷിപാഠം

വെബ് ഡെസ്‌ക്‌Updated: Saturday Aug 10, 2024

തൃശൂർ വരവൂർ പഞ്ചായത്ത് പ്രസിഡന്റ്‌ പി പി സുനിതയെയും സംഘവും കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് ഗീത കാർത്തികേയന് സ്നേഹോപഹാരമായി നേന്ത്രക്കുല നൽകുന്നു

കഞ്ഞിക്കുഴി 
കഞ്ഞിക്കുഴി പഞ്ചായത്തിലെ കുടുംബശ്രീയുടെ വിവിധ സംരംഭങ്ങളും സംഘകൃഷിയും പഠിക്കാൻ തൃശൂരിലെ വരവൂർ പഞ്ചായത്തംഗങ്ങളും കുടുംബശ്രീ പ്രവർത്തകരും എത്തി. പ്രസിഡന്റ്‌ പി പി സുനിതയുടെ നേതൃത്വത്തിൽ എത്തിയ അൻപതംഗ സംഘം വരവൂർ സിഡിഎസ്‌ സംരംഭമായ ചെങ്ങാലിക്കോടൻ നേന്ത്രക്കുലകൾ  സ്‌നേഹോപഹാരമായി നൽകി. കഞ്ഞിക്കുഴിയിലെ കുടുംബശ്രീസംരംഭങ്ങളും കാർഷിക ഇടപെടലുകളും മാതൃകയാണെന്നും വരവൂരിൽ ഇവ നടപ്പാക്കുമെന്നും അവർ പറഞ്ഞു.
  കഞ്ഞിക്കുഴി പഞ്ചായത്ത്‌ പ്രസിഡന്റ്‌  ഗീതാ കാർത്തികേയൻ, വൈസ് പ്രസിഡന്റ് അഡ്വ. എം സന്തോഷ്‌കുമാർ, സിഡിഎസ് ചെയർപേഴ്സൺ സുനിതാ സുനിൽ, വൈസ് ചെയർപേഴ്സൺ റജി പുഷ്പാംഗദൻ, സ്ഥിരംസമിതി അധ്യക്ഷ ജ്യോതിമോൾ, സെക്രട്ടറി ടി എഫ്‌ സെബാസ്റ്റ്യൻ, അസി. സെക്രട്ടറി പി രാജീവ്, പഞ്ചായത്തംഗങ്ങളായ ഫെയ്സി വി ഏറനാട്, സി ദീപുമോൻ, മിനി പവിത്രൻ, പി ഇന്ദിര, സി കെ പുഷ്പാംഗദൻ, കൃഷി ഓഫീസർ റോസ്‌മി ജോർജ്, അനിത ശശിധരൻ, കർഷകരായ ശുഭകേശൻ, ജി ഉദയപ്പൻ, ഫാക്കൽറ്റി അംഗങ്ങളായ ജി മുരളി, ടി എൻ വിശ്വനാഥൻ, വി സുദർശനൻ, സിഡിഎസ് അംഗങ്ങൾ എന്നിവർ സന്ദർശകരെ സ്വീകരിച്ചു. കയർ ഉൽപ്പന്നങ്ങളും പച്ചക്കറിത്തൈകളും നൽകിയാണ് വരവേറ്റത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top