23 December Monday

പുന്നമട 
നെഹ്റു ട്രോഫി പാലം: കല്ലിടൽ 20 ന്

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2024
ആലപ്പുഴ
പുന്നമട നെഹ്റു ട്രോഫി പാലം  നിർമാണപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് 20ന് വൈകിട്ട് അഞ്ചിന്  മന്ത്രി  പി എ മുഹമ്മദ് റിയാസ്  കല്ലിടും. പി പി ചിത്തരഞ്ജൻ എംഎൽഎ അധ്യക്ഷനാകും.  കെ സി വേണുഗോപാൽ എം പി മുഖ്യാതിഥിയാകും.  64 കോടി രൂപ ചെലവിൽ  കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്‌ നിർമാണം. ചുമതല  ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട്‌ സൊസൈറ്റിക്കാണ് .
കല്ലിടൽ ചടങ്ങിന്‌ മുന്നോടിയായി ചേർന്ന യോഗം  പി പി ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർപേഴ്സൺ കെ കെ ജയമ്മ , മുൻമുൻസിപ്പൽ ചെയർമാൻ തോമസ് ജോസഫ്, കൗൺസിലർമാരായ എം ആർ പ്രേം, മനു ഉപേന്ദ്രൻ , വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ വി ബിന്നു അശോകൻ, അജയ് സുധീന്ദ്രൻ , കെ സി ജോസഫ് , കെ എ സാബു, എം ഷജീർ , എസ് എം ഇക്ബാൽ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top