22 November Friday

നീരേറ്റുപുറം 
പമ്പ ജലമേള 
തിരുവോണനാളിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2024
തിരുവല്ല
നീരേറ്റുപുറം ജനകീയ ജലോത്സവ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന ‘പമ്പ ബോട്ട് റേസ് 2024’ 15ന്‌ പകൽ രണ്ടിന്‌ നടക്കും. ഒമ്പത്‌ ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ കേരളത്തിലെ പ്രമുഖ 40 കളിവള്ളങ്ങൾ പങ്കെടുക്കുമെന്ന്‌ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജലഘോഷയാത്രയോടെ ആരംഭിക്കുന്ന വള്ളംകളിയിൽ വിവിധ ഫ്ളോട്ടുകൾ അണിനിരക്കും. മാസ്‌ ഡ്രിൽ അടക്കമുള്ള കാര്യങ്ങൾക്കുള്ള ക്രമീകരണവും നടത്തി. മന്ത്രിമാരായ സജി ചെറിയാൻ, വീണാ ജോർജ്, എം ബി രാജേഷ്, റോഷി അഗസ്റ്റിൻ, ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ തുടങ്ങിയവർ പങ്കെടുക്കും.
2023ൽ ജനകീയ ട്രോഫി കരസ്ഥമാക്കിയ തലവടി ചുണ്ടന്റെ ക്യാപ്റ്റൻ വള്ളങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. 10 മുതൽ 14 വരെ നീന്തൽ മത്സരം, ചെറുവള്ളങ്ങളുടെ തുഴച്ചിൽ പരിശീലനം, കയാക്കിങ്‌, കനോയിങ് എന്നിവ വാട്ടർ സ്റ്റേഡിയത്തിൽ നടക്കും. പൂക്കള മത്സരം, കുട്ടനാടൻ–- ആറന്മുള വഞ്ചിപ്പാട്ട് മത്സരം, വിദ്യാർഥി വിഭാഗം വഞ്ചിപ്പാട്ട് മത്സരം, ചിത്രരചനാ മത്സരം, വള്ളംകളിയും ടൂറിസം എന്ന വിഷയത്തെ ആസ്‌പദമാക്കി ഉപന്യാസ മത്സരം, കലാ സാംസ്‌കാരിക പരിപാടികൾ, സാംസ്‌കാരിക ഘോഷയാത്ര, സാംസ്‌കാരിക സമ്മേളനം എന്നിവയുണ്ടാകും. 
    വള്ളങ്ങളുടെ ജോഡി തിരിച്ചുള്ള നറുക്കെടുപ്പ് 10ന്‌ വൈകിട്ട് അഞ്ചിന്‌ നടക്കും. വാർത്താ സമ്മേളനത്തിൽ ചെയർമാൻ റെജി എബ്രഹാം തൈക്കടവിൽ, ജനറൽ സെക്രട്ടറി പ്രകാശ് പനവേലി, വൈസ് ചെയർമാൻ ബാബു വലിയവീടൻ, ജനറൽ കൺവീനർമാരായ ബിജു പാലത്തിങ്കൽ, അജിത്‌കുമാർ പിഷാരത് എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top