25 December Wednesday

ഋഷി പഞ്ചമി മഹോത്സവം ആചരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2024

അഖില കേരള വിശ്വകർമ മഹാസഭ ജില്ലാ കമ്മിറ്റിയുടെ ഋഷി പഞ്ചമി മഹോത്സവം 
ജനറൽ സെക്രട്ടറി വിജയൻ കെ ഈരേഴ ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ
അഖില കേരള വിശ്വകർമ്മ മഹാസഭ ജില്ല  കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  ഋഷി പഞ്ചമി മഹോത്സവം ആചരിച്ചു. മഹാസഭ ജനറൽ സെക്രട്ടറി  വിജയൻ കെ ഈരേഴ യോഗം ഉദ്ഘാടനം ചെയ്തു. ചെങ്ങന്നൂർ വൈഎംസിഎ ഹാളിൽ നടന്ന യോഗത്തിൽ സ്വാഗതസംഘം ചെയർമാൻ സി പി മഹേഷ് അധ്യക്ഷനായി.
  സംസ്ഥാന സെക്രട്ടറി ശശികുമാർ ചെങ്ങന്നൂർ വിദ്യാഭ്യാസ പുരസ്കാരങ്ങൾ വിതരണം ചെയ്തു. സംസ്ഥാന കൗൺസിൽ അംഗം വിശ്വംഭരൻ ആചാരി ഋഷി പഞ്ചമി സന്ദേശം നൽകി. ജനറൽ കൺവീനർ ഷാജി അമ്പഴത്തിങ്കൽ,ബിനീഷ് ചന്ദ്രൻ അമ്പലപ്പുഴ, ജയതിലകൻ കൊച്ചുമുറി, ഇ  കെ മോഹൻദാസ്, എൻ  വിജയൻ തോട്ടപ്പള്ളി, കെ. രവികുമാർ, എ സി  രഘു, ടി പി  ദാസൻ, എൻ  കൃഷ്ണൻകുട്ടി, എം യു വിമലമ്മ, മണിക്കുട്ടൻ തോട്ടുങ്കൽ എന്നിവർ സംസാരിച്ചു.ചെങ്ങന്നൂർ മുണ്ടങ്കാവിൽ നിന്നും പൊതു സമ്മേളന നഗറിലേക്ക്  ശോഭാ യാത്രയും നടന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top